ഓഗസ്റ്റിൽ 15 ലക്ഷം ഇന്ത്യക്കാരുടെ ജോലിക്ക് എന്തു പറ്റി?

ഓഗസ്റ്റിൽ 15 ലക്ഷം ഇന്ത്യക്കാർക്ക് തൊഴിൽ നഷ്ടപ്പെട്ടുവെന്ന് CMIE റിപ്പോർട്ട്
സംഘടിത-അസംഘടിത മേഖലയിൽ നിന്ന് 15 ലക്ഷം പേർക്ക് തൊഴിൽ‌ നഷ്ടമായി
സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കണോമിയുടെ കണക്കനുസരിച്ച് തൊഴിലാളികളുടെ എണ്ണം ജൂലൈയിലെ 399.38 ദശലക്ഷത്തിൽ നിന്ന് ആഗസ്റ്റിൽ 397.78 ദശലക്ഷമായി കുറഞ്ഞു
CMIE ഡാറ്റ അനുസരിച്ച്, ദേശീയ തൊഴിലില്ലായ്മ നിരക്ക് ജൂലൈയിലെ 6.95% ൽ നിന്ന് ഓഗസ്റ്റിൽ 8.32% ആയി ഉയർന്നു
ഗ്രാമീണ പ്രദേശങ്ങളിൽ മാത്രം 13 ലക്ഷം തൊഴിലവസരങ്ങൾ നഷ്ടപ്പെട്ടു
അർബൻ അൺഎംപ്ലോയ്മെന്റ് റേറ്റ് ഓഗസ്റ്റിൽ ഏകദേശം 1.5 ശതമാനം ഉയർന്ന് 9.78 ശതമാനമായി
മാർച്ചിൽ, കോവിഡ് രണ്ടാം തരംഗത്തിന് തൊട്ടുമുമ്പ് നഗരങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് 7.27%ആയിരുന്നു
റൂറൽ അൺഎംപ്ലോയ്മെന്റ് റേറ്റ് ഓഗസ്റ്റിൽ 1.3 ശതമാനം ഉയർന്ന്  7.64 ശതമാനമായി
പ്രതിമാസ CMIE ഡാറ്റ കാണിക്കുന്നത് 36 ദശലക്ഷം ആളുകൾ സജീവമായി ജോലി അന്വേഷിക്കുന്നതായാണ്
ഹരിയാനയും രാജസ്ഥാനും ഉൾപ്പെടെ  എട്ട് സംസ്ഥാനങ്ങളിൽ ഇപ്പോഴും തൊഴിലില്ലായ്മ നിരക്ക് ഇരട്ട അക്കങ്ങളിലാണ്
പാൻഡമിക് കാലത്തെ അടച്ചുപൂട്ടലുകളും പിരിച്ചുവിടലും രാജ്യത്തെ തൊഴിലില്ലായ്മ നിരക്കിൽ പ്രതിഫലിച്ചിട്ടുണ്ട്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version