ഗ്രീൻ എനർജി കോംപ്ലക്സ് വികസനവുമായി റിലയൻസ് മുന്നോട്ട്

ജാംനഗറിലെ ധീരുഭായ് അംബാനി ഗ്രീൻ എനർജി കോംപ്ലക്സ് വികസനം ആരംഭിച്ചതായി റിലയൻസ്
5,000 ഏക്കറിലധികം വരുന്ന കോംപ്ലക്സിൽ നാല് പുനരുപയോഗ ഊർജ്ജ ഗിഗാ ഫാക്ടറികളാണ് സ്ഥാപിക്കുന്നത്
അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഗിഗാഫാക്ടറികൾക്കായി 75,000 കോടി രൂപ നിക്ഷേപിക്കുമെന്ന് മുകേഷ് അംബാനി
അന്താരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടി – 2021 നെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മുകേഷ് അംബാനി
ലോകത്തിലെ ഏറ്റവും വലിയ സംയോജിത പുനരുപയോഗ ഊർജ്ജ  നിർമ്മാണ സൗകര്യങ്ങളിൽ ഒന്നായിരിക്കും ഇത്
2035 ഓടെ നെറ്റ്-സീറോ കാർബൺ കമ്പനിയായി മാറാൻ റിലയൻസ് ലക്ഷ്യമിടുന്നതായി അംബാനി പറഞ്ഞിരുന്നു
2030 ഓടെ 100 GW സൗരോർജ്ജ പദ്ധതി പ്രവർത്തനക്ഷമമാക്കുകയാണ് റിലയൻസിന്റെ ലക്ഷ്യം
പുതിയ ടെക്നോളജികൾ വരുന്നതോടെ ഗ്രീൻ ഹൈഡ്രജന്റെ വിതരണ ചിലവ് കുറയുമെന്ന് മുകേഷ് അംബാനി പറഞ്ഞു
ഒരു ദശകത്തിനുളളിൽ ഗ്രീൻ ഹൈഡ്രജൻ 1 കിലോഗ്രാമിന് 1 ഡോളർ എന്ന നേട്ടത്തിലെത്തുന്ന  ആദ്യ രാജ്യമായി ഇന്ത്യക്ക് മാറാനാകും
ഇന്ത്യയെ ഫോസിൽ ഇന്ധനം ഇറക്കുമതി ചെയ്യുന്നതിൽ നിന്ന് ശുദ്ധമായ ഊർജ്ജ കയറ്റുമതിക്കാരാക്കി ഇത് മാറ്റുമെന്നും അംബാനി കൂട്ടിച്ചേർ‌ത്തു
2022 ഡിസംബറോടെ 175 ജിഗാവാട്ട് പുനരുപയോഗ ഊർജ്ജ ശേഷി കൈവരിക്കുന്നതിന് രാജ്യം ലക്ഷ്യമിടുന്നു
സൂര്യപ്രകാശമുളള 300 -ലധികം ദിവസം പ്രയോജനപ്പെടുത്തി 1,000 ജിഗാവാട്ടിന്റെ സൗരോർജ്ജം ഇന്ത്യക്ക് എളുപ്പത്തിൽ ഉത്പാദിപ്പിക്കാനാകും
ടു-വേ ഗ്രിഡ്, മൈക്രോ ഗ്രിഡ്, സ്മാർട്ട് മീറ്റർ തുടങ്ങിവയിലൂടെയെല്ലാം വ്യക്തികൾക്കും കമ്മ്യൂണിറ്റികൾക്കുമെല്ലാം ഊർജ്ജോല്പാദകരും
ഉപഭോക്താക്കളുമാകാനും കഴിയും

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version