ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ സ്മാർട്ട്ഫോണെന്ന അവകാശവാദവുമായി JioPhone Next എത്തുന്നു.
മുകേഷ് അംബാനിയുടെ സ്വപ്നപദ്ധതിയായ ജിയോഫോൺ നെക്‌സ്റ്റ്, വരും ദിവസങ്ങളിൽ ഷിപ്പിംഗ് ആരംഭിക്കും.
2021 സെപ്റ്റംബർ 10 മുതൽ ജിയോഫോൺ നെക്സ്റ്റ് വിപണിയിൽ ലഭ്യമാകുമെന്നായിരുന്നു പ്രഖ്യാപനം.
ഗൂഗിളുമായി സഹകരിച്ചാണ് ജിയോഫോൺ നെക്സ്റ്റ് എന്ന ആൻഡ്രോയ്ഡ് ഫോണിന്റെ നിർമാണം.
അത്യാധുനിക ഫീച്ചറുകളുളള വില കുറഞ്ഞ സ്മാർട്ട്ഫോണെന്നാണ് കമ്പനിയുടെ അവകാശവാദം.
വോയിസ് അസിസ്റ്റന്റ്, ഓട്ടോമാറ്റിക് Read aloud, സ്മാർട്ട് ക്യാമറ ഫീച്ചറുകളോടെയായിരിക്കും ഫോൺ എത്തുക.
50 ഡോളറിൽ താഴെ അതായത് ഏകദേശം നാലായിരം രൂപയിൽ താഴെ വില വരുന്ന ഫോണെന്നാണ് റിപ്പോർട്ട്.
രാജ്യത്തെ 300 ദശലക്ഷം വരുന്ന 2G ഫീച്ചർ-ഫോൺ ഉപയോക്താക്കളെയാണ് റിലയൻസ് ലക്ഷ്യമിടുന്നത്.
300 ദശലക്ഷം ഉപയോക്താക്കൾ 4G-യിലേക്ക് വരുന്നത് ബാങ്കുകൾക്ക് ക്രെഡിറ്റ് റവല്യുഷൻ ആകുമെന്നാണ് വിലയിരുത്തൽ.
ഡിജിറ്റൽ ലോണുകളുടെ വൻ സാധ്യതയിലേക്കായിരിക്കും ഈ അഫോഡബിൾ സ്മാർട്ട്ഫോൺ വിപ്ലവം വഴി തെളിക്കുക.
പ്രമുഖ ബാങ്കുകളെക്കാൾ പ്രൈവറ്റ് ഫിൻടെക്കുകൾക്ക് കസ്റ്റമർ ഡാറ്റ ഉപയോഗിച്ച് ലോണുകൾ നൽകാനുളള സാധ്യതയാണിത്.
ഫേസ്ബുക്കും ഗൂഗിളുമെല്ലാം ഇന്ത്യയിലെ ലോൺ വിപണിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്.
റിയൽ ടൈം ഡാറ്റയിൽ ടെക് പ്ലാറ്റ്ഫോമുകൾക്ക് ഭീഷണി ഉയർത്താൻ ബാങ്കുകൾക്ക് കഴിയില്ലെന്നതാണ് വാസ്തവം.