എയർ ഇന്ത്യയ്ക്ക് വേണ്ടിയുള്ള ലേലം ടാറ്റാ സൺസ് നേടിയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്
എയർ ഇന്ത്യ ബിഡ് ടാറ്റ സൺസ് നേടിയെന്നും ഔദ്യോഗിക പ്രഖ്യാപനം കാത്തിരിക്കുന്നുവെന്നും ദേശീയ മാധ്യമങ്ങൾ
എയർ ഇന്ത്യ ഏറ്റെടുക്കാനുള്ള ടാറ്റ സൺസിന്റെ പ്രൊപ്പോസൽ മന്ത്രിതല പാനൽ അംഗീകരിച്ചതായും ക്യാബിനറ്റ് അനുമതി കാക്കുന്നതായും റിപ്പോർട്ട് പറയുന്നു
എയർ ഇന്ത്യയ്ക്കുള്ള ലേലത്തിൽ ടാറ്റ സൺസ് വിജയിച്ചതായി Bloomberg News ആണ് ആദ്യം റിപ്പോർട്ട് ചെയ്തിരുന്നത്
ഡിസംബറോടെ എയർലൈൻ പുതിയ ഉടമകൾക്ക് കൈമാറാൻ സർക്കാർ പദ്ധതിയിടുന്നതായി CNBC TV-18 റിപ്പോർട്ട് ചെയ്തു
AI ഓഹരി വിറ്റഴിക്കൽ സംബന്ധിച്ച് മാധ്യമ റിപ്പോർട്ടുകൾ തെറ്റാണെന്നും തീരുമാനം എടുക്കുമ്പോൾ സർക്കാർ മാധ്യമങ്ങളെ അറിയിക്കുമെന്നും മുതിർന്ന മന്ത്രാലയ ഉദ്യോഗസ്ഥർ പ്രതികരിച്ചു
എയർലൈനിന്റെ മൊത്തം കടത്തിന്റെ 15 ശതമാനം ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കാൻ തയ്യാറായേക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്
ടാറ്റ സൺസ് എയർ ഇന്ത്യ സ്വന്തമാക്കിയാൽ 68 വർഷത്തിന് ശേഷം വീണ്ടും എയർലൈൻ ടാറ്റ ഗ്രൂപ്പിന് സ്വന്തമാകുന്ന ചരിത്രമുഹൂർത്തമാകും അത്
1932-ൽ Tata Airlines എന്ന പേരിൽ JRD ടാറ്റ തുടക്കമിട്ട എയർലൈൻ 1953 ലാണ് ഗവൺമെന്റിന് വിറ്റത്
42 ഇന്റർനാഷണൽ സർവീസുളള എയർലൈന് 60,000 കോടി രൂപയ്ക്ക് മുകളിലാണ് കടബാധ്യത
സ്പൈസ് ജെറ്റിന്റെ അജയ് സിംഗ് നേതൃത്വം നൽകുന്ന ഗ്രൂപ്പും എയർ ഇന്ത്യക്ക് വേണ്ടി ബിഡ് സമർപ്പിച്ചിരുന്നു