സിലിണ്ടറിൽ ഗ്യാസ് തീരുന്നത് ഉപഭോക്താക്കൾക്ക് അറിയാൻ സ്മാർട്ട് LPG സിലിണ്ടർ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പുറത്തിറക്കി Composite cylinder ഉയർന്ന സാന്ദ്രതയുളള പോളി എഥിലീൻ, ഫൈബർ ഗ്ലാസ് എന്നിവയുപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത് ഗ്യാസ് എത്ര ശേഷിക്കുന്നുവെന്നും എത്രമാത്രം ചെലവഴിച്ചുവെന്നും സ്മാർട്ട് സിലിണ്ടറിലൂടെ അറിയാമെന്നതാണ് പ്രത്യേകത മൂന്ന് ലെയറുകളിൽ നിർമിച്ചിരിക്കുന്നതിനാൽ സിലിണ്ടറിന് സുരക്ഷയും കൂടുതലാണ് ഈ സിലിണ്ടറുകൾ ഭാരം കുറഞ്ഞവയും തുരുമ്പെടുക്കാത്തതുമാണ് തറയിൽ പാടുകളോ കറകളും വീഴാനുളള സാധ്യതയും ഈ ആകർഷകമായ സിലിണ്ടറുകൾക്കില്ല നിലവിൽ ചെന്നൈ, കോയമ്പത്തൂർ, ഡൽഹി, ഹൈദരാബാദ്, ബെംഗളൂരു, ഗുരുഗ്രാം, മൈസൂർ,സൂറത്ത്, തിരുച്ചിറപ്പള്ളി, തുടങ്ങി 28 നഗരങ്ങളിൽ ലഭ്യമാണ് വൈകാതെ മറ്റ് നഗരങ്ങളിലേക്കും സിലിണ്ടർ ലഭ്യമാക്കുമെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അറിയിച്ചു 10 കിലോഗ്രാമിന്റെ സിലിണ്ടറിന് 3,350 രൂപയും 5 കിലോ സിലിണ്ടറിന് 2,150 രൂപയും സെക്യൂരിറ്റിയായി ഉപയോക്താക്കൾ നൽകണം