വിമാനങ്ങളിൽ അതിവേഗ ബ്രോഡ്ബാൻഡ് നൽകുന്നതിന് യുകെ കമ്പനി ഇൻമർസാറ്റിന് കേന്ദ്രസർക്കാർ അനുമതി
BSNL വഴിയാണ് ബ്രിട്ടീഷ് സാറ്റലൈറ്റ് ഓപ്പറേറ്റർ ഇൻമർസാറ്റ് ഹോൾഡിംഗ്സ് ലിമിറ്റഡ് വിമാനങ്ങളിൽ ബ്രോഡ്ബാൻഡ് നൽകുക
വിമാനങ്ങളിലേക്കും കപ്പലുകളിലേക്കും അതിവേഗ ബ്രോഡ്ബാൻഡ് നൽകുന്നതിന് നിയോഗിക്കപ്പെടുന്ന ആദ്യ വിദേശകമ്പനിയാണ് Inmarsat
ജിയോസ്റ്റേഷണറി ഓർബിറ്റ് സാറ്റലൈറ്റുകളിൽ നിന്നാണ് ഇൻമർസാറ്റിന്റെ Global Xpress മൊബൈൽ ബ്രോഡ്ബാൻഡ് സേവനങ്ങൾ നൽകുന്നത്
സ്പൈസ് ജെറ്റ് ലിമിറ്റഡും ഷിപ്പിംഗ് കോർപറേഷൻ ഓഫ് ഇന്ത്യയുമായും കരാറിലെത്തിയതായി Inmarsat അറിയിച്ചു
യാത്രക്കാർക്ക് ഇന്റർനെറ്റ് സർഫിംഗിനും സോഷ്യൽ മീഡിയ ഉപയോഗത്തിനും ഇമെയിലുകൾ അയയ്ക്കാനും വോയ്സ് കോൾ ചെയ്യാനും കഴിയും
Inmarsat ഇതിനകം തന്നെ ഇന്ത്യയിൽ കുറഞ്ഞ ഡാറ്റയുള്ള L-band സേവനങ്ങൾ നൽകുന്നുണ്ട്
അടുത്ത മൂന്ന് വർഷത്തിനുള്ളിൽ കമ്പനി അടുത്ത തലമുറ GX ഉപഗ്രഹങ്ങൾ ഉൾപ്പെടെ ഏഴ് GX ഉപഗ്രഹങ്ങൾ വിക്ഷേപിക്കും
ഇന്ത്യയിലെ GX ഗേറ്റ് വേ സ്ഥിതിചെയ്യുന്നത് ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ്
Type above and press Enter to search. Press Esc to cancel.