രാജ്യത്ത് 5 സംസ്ഥാനങ്ങളിലെ 7,000 ത്തിലധികം ഗ്രാമങ്ങളിൽ 4G മൊബൈൽ സേവനങ്ങൾ ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ
ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ്, ഝാർഖണ്ഡ്, മഹാരാഷ്ട്ര, ഒഡീഷ എന്നിവിടങ്ങളിലെ ഗ്രാമങ്ങളിൽ 4G മൊബൈൽ സേവനങ്ങൾ ലഭ്യമാക്കാൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു
തിരഞ്ഞെടുത്ത 44 ജില്ലകളിലെ 7,287 ഗ്രാമങ്ങളിലാണ് മൊബൈൽ ടവർ കണക്റ്റിവിറ്റി നൽകുന്നത്
പദ്ധതി ചെലവ് 6,466 കോടി രൂപ പ്രതീക്ഷിക്കുന്നതായി കേന്ദ്ര യുവജനകാര്യ, കായിക മന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു
Universal Service Obligation Fund പിന്തുണയ്ക്കുന്ന പദ്ധതി 18 മാസങ്ങൾക്കുളളിൽ പൂർത്തിയാക്കുകയാണ് ലക്ഷ്യം
ഈ പദ്ധതിയിലൂടെ ജനങ്ങൾക്ക് ഇ-ഗവേണൻസിന്റെ ഗുണഫലങ്ങൾ പ്രയോജനപ്പെടുത്താൻ കഴിയുമെന്നും മന്ത്രി പറഞ്ഞു
സാങ്കേതിവിദ്യയുടെ ഗുണഫലങ്ങൾ അധികം കടന്നുചെന്നിട്ടില്ലാത്ത ഗ്രാമങ്ങളിലാണ് പദ്ധതി കേന്ദ്രീകരിക്കുന്നത്
PMGSY യുടെ മൂന്നാം ഘട്ടത്തിൽ ഏകദേശം 1,00,000 കോടി രൂപ റോഡ് കണക്റ്റിവിറ്റി വികസനത്തിനായി ചെലവഴിക്കുമെന്നും മന്ത്രി പറഞ്ഞു
2024-25 ഓടെ പ്രധാനമന്ത്രി ഗ്രാമസഡക് യോജനയുടെ മൂന്നാം ഘട്ടം പൂർത്തീകരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു
Type above and press Enter to search. Press Esc to cancel.