ലോകത്തെ സൈബർ സുരക്ഷാ പ്രശ്നങ്ങളിൽ 79 ശതമാനവും ക്രിപ്‌റ്റോകറൻസികളുടെ സ്വാധീനം മൂലമെന്ന് റിപ്പോർട്ട്
പാൻഡമിക്കിൽ കഴിഞ്ഞ 18 മാസത്തെ ആഗോള സൈബർ സുരക്ഷാ പ്രശ്നങ്ങളിൽ 79 ശതമാനത്തിലും ക്രിപ്റ്റോ ഊർജ്ജം പകർന്ന ransomware അറ്റാക്ക് ഉൾപ്പെട്ടതായാണ് റിപ്പോർട്ട്
റാൻസംവെയർ, വിനാശകരമായ cryptomining എന്നിവയ്ക്ക് ക്രിപ്റ്റോ കറൻസി ഊർജ്ജം പകരുന്നതായാണ് റിപ്പോർട്ട്
ആഗോള സൈബർ സുരക്ഷാ സ്ഥാപനമായ Sophosലെ ഗവേഷകരാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്
ആഗോളതലത്തിൽ ക്രിപ്‌റ്റോകറൻസികൾ മികച്ച രീതിയിൽ നിയന്ത്രണവിധേയമാകും വരെ സൈബർ സുരക്ഷ പ്രശ്നം തുടരുമെന്ന് റിപ്പോർട്ട് പറയുന്നു
ransomware-as-a-service എന്നതായിരിക്കും വരുകാലത്ത് ഏറ്റവുമധികം ഭീഷണി ഉയർത്തുകയെന്നും റിപ്പോർട്ട് പരാമർശിക്കുന്നു
യുഎസിലെ കൊളോണിയൽ പൈപ്പ്ലൈനിനെതിരായ അറ്റാക്ക് ഉൾപ്പെടെ ഈ വർഷത്തെ ransomware ആക്രമണങ്ങളിൽ ചിലത് ransomware-as-a-service ആണ്
അഡാപ്റ്റേഷനും ഇന്നവേഷനുമുളള കഴിവ് കൊണ്ടാണ് റാൻസംവെയർ വികസിക്കുന്നതെന്ന് സോഫോസിലെ ഗവേഷകർ പറയുന്നു
വൾണറബിലിറ്റീസ് മുതലെടുത്ത് കമ്പ്യൂട്ടറുകളിലും സെർവറുകളിലും Lemon Duck പോലുളള ക്രിപ്‌റ്റോമൈനറുകൾ ഇൻസ്റ്റാൾ ചെയ്യാൻ Ransomware ഓപ്പറേറ്റർമാർക്ക് കഴിയുന്നു
മോചനദ്രവ്യം നൽകാൻ ഇരകളെ സമ്മർദ്ദത്തിലാക്കാൻ ransomware അറ്റാക്കേഴ്സ് ഒന്നിലധികം രൂപത്തിലുള്ള തന്ത്രം തുടരുമെന്നും വ്യാപ്തിയിലും തീവ്രതയിലും വർദ്ധനവുണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു