രാജ്യത്തെ EV സെഗ്‌മെന്റ് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 12.6 ബില്യൺ ഡോളർ നിക്ഷേപം ആകർഷിക്കുമെന്ന് റിപ്പോർട്ട്
നിർമ്മാണം, ചാർജിംഗ് സ്പോട്ട്, ലോജിസ്റ്റിക്‌സ് ഹബ് തുടങ്ങിയ വിഭാഗങ്ങളിലാകും നിക്ഷേപമെന്നാണ് ഇൻഡോസ്‌പേസും കോളിയേഴ്‌സും തയ്യാറാക്കിയ റിപ്പോർട്ട് പറയുന്നത്
റിപ്പോർട്ട് പ്രകാരം EVകൾക്കായുളള മൊത്തം ആസൂത്രിത നിക്ഷേപത്തിൽ ഏകദേശം 34 ശതമാനം വിഹിതവുമായി തമിഴ്‌നാടാണ് മുന്നിലുളളത്
ആന്ധ്രാപ്രദേശ് 12 ശതമാനവും ഹരിയാന 9 ശതമാനവുമായി നിക്ഷേപത്തിൽ രണ്ടാമതും മൂന്നാമതും നിൽക്കുന്നു
15 ഇന്ത്യൻ സംസ്ഥാനങ്ങൾ EV നയങ്ങൾ അംഗീകരിക്കുകയോ വിജ്ഞാപനം ചെയ്യുകയോ ചെയ്തിട്ടുണ്ട്, 6 സംസ്ഥാനങ്ങൾ കൂടി കരട് ഘട്ടത്തിലാണ്
ഇന്ത്യയിൽ വൻതോതിൽ കാർബൺഡയോക്സൈഡ് പുറന്തളളുന്ന മൂന്നാമത്തെ വലിയ മേഖലയാണ് ഗതാഗത മേഖല
2030-ഓടെ 30 ശതമാനം ഇലക്ട്രിക് വാഹന വിൽപ്പനയെന്നതാണ് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം
2030-ഓടെ 110 GWh ഇവി ബാറ്ററികൾ നിർമ്മിക്കും, ഏകദേശം 1,300 ഏക്കർ ഭൂമി നിർമാണ കേന്ദ്രങ്ങൾക്കായി ആവശ്യമായി വരും
2025-ഓടെ രാജ്യത്ത് ഏകദേശം 26,800 പബ്ലിക് ചാർജിംഗ് സ്‌പോട്ടുകൾ വേണ്ടിവരുമെന്ന് കണക്കാക്കുന്നു,ഇതിന് ഏകദേശം 13.5 ദശലക്ഷം ചതുരശ്ര അടി സ്ഥലം ആവശ്യമാണ്
EV വിഭാഗത്തെ ഉത്തേജിപ്പിക്കുന്നതിന് വിവിധ സംസ്ഥാന സർക്കാരുകൾ ഡിമാൻഡ്, സപ്ലൈ എന്നിവയിൽ പ്രോത്സാഹന പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്
ഡൽഹി, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളുടെ നയങ്ങൾ ഡിമാൻഡ് ഇൻസെന്റീവുകളിൽ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുന്നു
തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവ നിർമ്മാതാക്കൾക്കായുളള പ്രോത്സാഹനങ്ങളിലാണ് ശ്രദ്ധ നൽകുന്നത്