Bajaj Auto Pune-യിൽ Electric വാഹന നിർമാണ കേന്ദ്രത്തിന് തുടക്കം കുറിച്ചു
300 കോടി രൂപ മുതൽമുടക്കിൽ Pune-യിലെ അകുർദിയിൽ Electric വാഹന നിർമാണ കേന്ദ്രം സ്ഥാപിക്കുമെന്ന് Bajaj Auto Limited അറിയിച്ചു
പുതിയ യൂണിറ്റിൽ നിന്നുള്ള ആദ്യ വാഹനം 2022 ജൂണിൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു
ഈ നിർമാണ കേന്ദ്രത്തിൽ പ്രതിവർഷം 500,000 Electric വാഹനങ്ങൾ നിർമ്മിക്കാനുള്ള ശേഷിയുണ്ടാകും
ഭാവിയിൽ അനുബന്ധമായി 250 കോടി രൂപ നിക്ഷേപിക്കുമെന്ന് കമ്പനി അറിയിച്ചു
Manufacturing യൂണിറ്റിൽ ഏകദേശം 800 പേർ ജോലി ചെയ്യുമെന്ന് കമ്പനി അറിയിച്ചു
അത്യാധുനിക Robotic, Automated Manufacturing സംവിധാനങ്ങൾ പുതിയ യൂണിറ്റിലുണ്ടാകും
Logistics, Material Handling, Fabrication & Painting, Assembly, Quality Assurance എന്നിവയിലെല്ലാം അത്യാധുനിക സംവിധാനമാകും
അക്കുർദിയിലെ Unit Bajaj Auto-യുടെ അത്യാധുനിക ഗവേഷണ-വികസന കേന്ദ്രവുമായി സഹകരിച്ചാകും പ്രവർത്തിക്കുക
Type above and press Enter to search. Press Esc to cancel.