channeliam.com

ഇന്ത്യയിലെ ഏറ്റവും വലിയ കോഫി ഷോപ്പ് ശൃംഖലയായ കഫേ കോഫി ഡേ അതിജീവനത്തിന്റെ പാതയിൽ

2019ൽ സ്ഥാപകനായ വി ജി സിദ്ധാർത്ഥയുടെ ആത്മഹത്യയെ തുടർന്ന് പ്രതിസന്ധിയിലായ കഫേ കോഫി ഡേ കടങ്ങളിൽ നിന്ന് കരകയറുന്നു

സിദ്ധാർത്ഥയുടെ ഭാര്യ മാളവിക ഹെഡ്‌ഗെയുടെ നേതൃത്വത്തിൽ 2019-ലെ 7231 കോടി രൂപയുടെ കടത്തിൽ നിന്നും 1899 കോടി രൂപയായി കടം കുറഞ്ഞു

2020 ഡിസംബറിലാണ് സിദ്ധാർത്ഥയുടെ ഭാര്യ മാളവിക ഹെഡ്‌ഗെയെ കോഫി ഡേ എന്റർപ്രൈസസ് ലിമിറ്റഡിന്റെ CEO ആയി നിയമിച്ചത്

കടബാധ്യതകളുടെ ഭാരത്തിലും ജീവനക്കാരുടെ ഉപജീവനമാർഗം കൂടി കണക്കിലെടുത്ത് കമ്പനിയെ മുന്നോട്ട് നയിക്കാൻ മാളവിക ഹെഡ്‌ഗെക്ക് കഴിഞ്ഞു

കടം ഗണ്യമായി കുറച്ചുവെന്നും മാനേജ്മെന്റ് കമ്പനിയെ ട്രാക്കിലേക്ക് തിരികെ കൊണ്ടുവരാൻ ശ്രമിക്കുകയാണെന്നും കോഫി ഡേ എന്റർപ്രൈസസ് ലിമിറ്റഡ് പറഞ്ഞു

രാജ്യത്തെ 165 നഗരങ്ങളിലായി 572 കഫേകളും 333 CCD വാല്യൂ എക്സ്പ്രസ് കിയോസ്‌കുകളും കഫേ കോഫി ഡേക്ക് സ്വന്തമായുണ്ട്

കോർപ്പറേറ്റ് ഹൗസുകളിലും ഹോട്ടലുകളിലും കോഫി വിതരണം ചെയ്യുന്ന 36,326 കോഫീ വെൻഡിംഗ് മെഷീനുകളും കഫേ കോഫി ഡേയുടെ ബിസിനസിന്റെ ഭാഗമാണ്

കോഫി ശൃംഖലക്ക് പുറമേ ലോജിസ്റ്റിക്‌സ്, ഹോസ്പിറ്റാലിറ്റി മേഖലകളിലും കോഫി ഡേ എന്റർപ്രൈസസ് ലിമിറ്റഡിന് സാന്നിധ്യമുണ്ട്

ബിസിനസ് ലോകത്തെ സമാനതകളില്ലാത്ത സ്ത്രീ ശാക്തീകരണത്തിന്റെയും അതിജീവനത്തിന്റെയും കഥ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്

 

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com