മാർക്ക് സക്കർ ബർഗിന്റെ നഷ്ടത്തിൽ നേട്ടമുണ്ടായത് മുകേഷ് അംബാനിക്കും ഗൗതം അദാനിക്കും
കഴിഞ്ഞ ദിവസം മെറ്റയുടെ ഓഹരി വില 26% ഇടിഞ്ഞതോടെ ആസ്തിയിൽ സക്കർബർഗിനെ മറികടന്ന് അംബാനിയും അദാനിയും
ഓഹരിവില ഇടിഞ്ഞപ്പോൾ 12.8 ഓഹരിയുളള സക്കർബർഗിന് 29 ബില്യൺ ഡോളർ ആസ്തി നഷ്ടമാണ് സംഭവിച്ചത്, മാർക്കിന്റെ ആസ്തി 85 ബില്യൺ ഡോളറായി
ഫോർബ്സിന്റെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ ഇതോടെ അംബാനിയും അദാനിയും സക്കർബർഗിനെ മറികടന്നു
ശതകോടീശ്വരന്മാരുടെ പട്ടികയിൽ സക്കർബർഗ് പന്ത്രണ്ടാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടു
200 ബില്യൺ ഡോളർ നഷ്ടം, ഒരു യുഎസ് കമ്പനി ഒറ്റദിവസം നേരിടുന്ന ഏറ്റവും വലിയ നഷ്ടമായാണ് രേഖപ്പെടുത്തിയത്
കഴിഞ്ഞ നവംബറിൽ ടെസ്‌ല ഓഹരികളിൽ ഇലോൺ മസ്കിനുണ്ടായ 35 ബില്യൺ ഡോളറിന്റെ ഒറ്റ ദിവസ നഷ്ടമാണ് ഇതിന് മുൻപത്തെ ഏറ്റവും വലിയ നഷ്ടം
മെറ്റയുടെ വരുമാനത്തിന്റെ മുഖ്യ സ്രോതസ് പരസ്യവരുമാനമാണ്
ആപ്പിൾ OS-ൽ വരുത്തിയ മാറ്റവും ടിക് ടോക്കിന്റെ വർദ്ധിച്ച ജനപ്രീതിയും മെറ്റയ്ക്ക് തിരിച്ചടിയായിട്ടുണ്ട്
ഭാവിയിൽ വീഡിയോ കേന്ദ്രീകൃത സേവനങ്ങളിലും ഉല്പന്നങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് മെറ്റയുടെ പദ്ധതി
Type above and press Enter to search. Press Esc to cancel.