Satellite Broadband: മസ്ക് പാടുപെടുന്നു; അംബാനിക്കും മിത്തലിനും ടാറ്റ ഗ്രൂപ്പിനും Easy Walkover
ഇന്ത്യയിൽ സാറ്റലൈറ്റ് ബ്രോഡ്‌ബാൻഡ് ലൈസൻസിന് ഇലോൺ മസ്ക് പാടുപെടുമ്പോൾ മുകേഷ് അംബാനിക്കും സുനിൽ മിത്തലിനും ടാറ്റ ഗ്രൂപ്പിനും ഈസി വാക്കോവർ
മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ജിയോ, ലക്സംബർഗ് ആസ്ഥാനമായുള്ള എസ്ഇഎസുമായി സംയുക്ത സംരംഭം രൂപീകരിച്ചു
സുനിൽ മിത്തലിന്റെ ഉടമസ്ഥതയിലുള്ള എയർടെൽ, ജനുവരിയിൽ ഹ്യൂസ് കമ്മ്യൂണിക്കേഷൻസുമായി ഒരു സംയുക്ത സംരംഭത്തിൽ പ്രവേശിച്ചു
2024-ഓടെ രാജ്യത്ത് ബ്രോഡ്ബാൻഡ് സേവനങ്ങൾ നൽകാൻ കനേഡിയൻ കമ്പനി ടെലിസാറ്റുമായി ടാറ്റ ഗ്രൂപ്പ് കമ്പനി നെൽകോ ചർച്ചകൾ നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്
പ്രോജക്ട് കുയ്പ്പർ സാറ്റലൈറ്റ് കോൺസ്റ്റലേഷനുമായി ആമസോണും ഇന്ത്യയിലെ സാറ്റലൈറ്റ് അധിഷ്ഠിത ബ്രോഡ്‌ബാൻഡ് സേവന വിപണി ലക്ഷ്യമിടുന്നു
ജിയോ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ്, ഇന്ത്യയിൽ സാറ്റലൈറ്റ് അധിഷ്ഠിത ബ്രോഡ്‌ബാൻഡ് സേവനങ്ങൾ വാഗ്ദാനം ചെയ്യാൻ ഈ മാസം ആദ്യം GMPCS ലൈസൻസിന് അപേക്ഷിച്ചിരുന്നു
എയർടെല്ലിന്റെ വൺവെബും 2021ൽ തന്നെ GMPCS ലൈസൻസിനായി അപേക്ഷിച്ചിരുന്നു
ഇലോൺ മസ്‌കിന്റെ സ്റ്റാർലിങ്ക് ഇന്ത്യൻ വിപണിയിൽ പ്രവേശിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെ കമ്പനി ലൈസൻസ് നേടിയിട്ടില്ല
വിപണിയിൽ പ്രവർത്തിക്കാനുള്ള ലൈസൻസ് നേടിയിട്ടില്ലാത്തതിനാൽ സ്വീകരിച്ച മുൻകൂർ ഓർഡറുകൾ റീഫണ്ട് ചെയ്യാൻ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നു
യുഎസ്, യുകെ തുടങ്ങിയ രാജ്യങ്ങളിൽ സാറ്റലൈറ്റ് ബ്രോഡ്ബാൻഡ് സേവനങ്ങൾ ഇതിനകം ലഭ്യമാണ്
ഇലോൺ മസ്‌കിന്റെ സ്റ്റാർലിങ്ക് നിലവിൽ യുഎസ്, യുകെ, കാനഡ, ഫ്രാൻസ് എന്നിവയുൾപ്പെടെ 25 രാജ്യങ്ങളിൽ അതിന്റെ സേവനങ്ങൾ ട്രയൽ ചെയ്യുന്നു