channeliam.com

പാക്കേജ് ചെയ്ത ഭക്ഷ്യവസ്തുക്കൾ ആരോഗ്യകരമാണോയെന്ന് അറിയാൻ സ്റ്റാറുമായി FSSAI

ഭക്ഷണത്തിന് Star വാല്യു

ഉപഭോക്താക്കൾക്ക് പാക്കേജ് ഫുഡ് എത്രത്തോളം ആരോഗ്യകരമാണെന്നും പോഷകപ്രദമാാണെന്നും അനാരോഗ്യകരമാണോയെന്നും മനസിലാക്കാൻ പുതു മാർഗവുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ. ഉപഭോക്താക്കൾക്ക് വാങ്ങുന്ന ഭക്ഷണത്തിലെ ന്യൂട്രിഷ്യസ് വാല്യു അറിയാൻ ഹെൽത്ത് സ്റ്റാർ നൽകാൻ FSSAI തീരുമാനിച്ചു. ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ ഊർജ്ജ കാര്യക്ഷമത അളക്കുന്നതിന് ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി ഉപയോഗിക്കുന്ന സംവിധാനത്തിന് സമാനമായിരിക്കും ഈ ഹെൽത്ത് സ്റ്റാറുകൾ.

ആരോഗ്യകരമായത് തിരഞ്ഞെടുക്കാം

പാക്കേജുചെയ്ത ഭക്ഷണങ്ങൾ സ്റ്റാർ റേറ്റിംഗ് പ്രദർശിപ്പിക്കും, അത് ഭക്ഷണം എത്രത്തോളം ആരോഗ്യകരമോ അനാരോഗ്യകരമോ ആണെന്ന് മനസിലാക്കാൻ സഹായിക്കും .ഭക്ഷ്യ ഇനത്തിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവയുടെ അളവിനെ അടിസ്ഥാനമാക്കിയായിരിക്കും റേറ്റിംഗ്.പോഷകാഹാര വിവരങ്ങൾ മനസ്സിലാക്കാവുന്ന രീതിയിൽ അറിയിക്കുന്നതിന് പരിഗണിക്കുന്ന അഞ്ച് ലേബൽ ടൈപ്പുകളിൽ ഒന്നാണ് സ്റ്റാർ റേറ്റിംഗ്.മറ്റ് ഓപ്ഷനുകളിൽ ട്രാഫിക് ലൈറ്റ് സൈൻസ്, ന്യുട്രിഷൻ സ്‌കോറുകൾ, മുന്നറിയിപ്പ് ചിഹ്നങ്ങൾ എന്നിവ ഉൾപ്പെടുന്നു.

അമിത കൊഴുപ്പ് അപകടം

ഭക്ഷ്യവസ്തുക്കളെക്കുറിച്ചുള്ള വിശദമായ ന്യൂട്രിഷൻ വിവരങ്ങൾ കവറുകളുടെ പിൻഭാഗത്ത് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും മിക്ക ആളുകളും വളരെ അപൂർവമായി മാത്രമേ അവ പരിശോധിക്കാറുളളൂ. അമിതമായ കൊഴുപ്പടങ്ങിയ ഭക്ഷണങ്ങളുടെ എളുപ്പത്തിലുള്ള ലഭ്യതയാണ് ഇന്ത്യയിൽ സാംക്രമികേതര രോഗങ്ങൾക്കും പൊണ്ണത്തടിക്കും കാരണമായതെന്ന് പഠനങ്ങൾ എടുത്തുകാണിക്കുന്നു. ഇതാണ് ഭക്ഷണത്തിലെ ന്യൂടിഷൻ പ്രൊഫൈലിനെക്കുറിച്ച് ഉപഭോക്താക്കളെ അറിയിക്കാനുള്ള വഴികൾ FSSAI അന്വേഷിക്കാനുളള കാരണമായത്.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com