വേനൽക്കാല സമയക്രമവുമായി CIAL;ആഴ്ചയിൽ 1190 വിമാന സർവീസുകൾ നടത്തും

കൊച്ചി വിമാനത്താവളത്തിൽ നിന്ന് ഞായറാഴ്ച മുതൽ ആഴ്ചയിൽ 1190 വിമാന സർവീസുകൾ നടത്തും

രാജ്യത്ത് അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് 2 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ്

ദുബായിലേക്ക് ആഴ്ചയിൽ 44 ഉം അബുദാബിയിലേക്ക് 42 ഡിപ്പാർച്ചറുകളുമുണ്ടാകും

മാർച്ച് 27 മുതൽ ഒക്ടോബർ 29 വരെയുളളതാണ് സമ്മർ ഷെഡ്യൂൾ

വേനൽക്കാല ഷെഡ്യൂളിൽ 20 എയർലൈനുകൾ കൊച്ചിയിൽ നിന്ന് രാജ്യാന്തര സർവീസ് നടത്തും

അതിൽ 16 എണ്ണം അന്താരാഷ്ട്ര വിമാനക്കമ്പനികളാണ്

എയർ ഇന്ത്യ, തായ് എയർ ഏഷ്യ, സ്പൈസ് ജെറ്റ്, സിംഗപ്പൂർ എയർലൈൻസ്, ഇത്തിഹാദ്, എമിറേറ്റ്സ് തുടങ്ങിയവ സർവീസ് നടത്തും

രാജ്യാന്തര സർവീസുകളിൽ മുൻപിൽ ഇന്ത്യൻ കമ്പനിയായ ഇൻഡിഗോയാണ്

സമ്മർ സീസണിലേക്കായി 13നഗരങ്ങളിലേക്ക് 668 രാജ്യാന്തര സർവ്വീസുകളുണ്ടാകും

ഡെൽഹിയിലേക്ക് 63, മുംബൈ 55, ഹൈദരാബാദ് 39, ചെന്നൈ-49 എന്നിങ്ങനെയാണ് വീക്ക്ലി ഫ്ലൈറ്റുകൾ

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version