രാജ്യത്തുടനീളം Skill ഹബ്ബുകൾ സ്ഥാപിക്കാൻ കേന്ദ്രസർക്കാർ; ആദ്യഘട്ടത്തിൽ 5,000

സമൂഹത്തിലെ എല്ലാ മേഖലകളിലുമുള്ള മാറ്റങ്ങൾക്കൊപ്പം തന്നെ തൊഴിൽ രംഗത്തും സമൂലമായ പരിവർത്തനങ്ങൾ സംഭവിക്കുന്നുണ്ട്.
ക്ലാസ്മുറികളിൽ ഒതുങ്ങുന്ന പഠനം കൊണ്ട് മാത്രം ദിനംപ്രതി സാങ്കേതികമായി വികസിക്കുന്ന ആധുനികലോകത്ത് നിലനിൽക്കുക എളുപ്പവുമല്ല. അതുകൊണ്ടുതന്നെ പഠനത്തിനൊപ്പം തന്നെ ഏതെങ്കിലുമൊക്കെ സ്ക്കില്ലുകൾ വളർത്തിയെടുക്കുകയെന്നതും ഇന്ന് വളരെ പ്രധാനപ്പെട്ട കാര്യമാണ്. നൈപുണ്യ വികസനത്തിനായി വിവിധ സ്ക്കീമുകളും പദ്ധതികളുമാണ് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നത്.ഇതിനായി സ്ക്കിൽ ഇന്ത്യ എന്ന ഒരാശയം തന്നെ മുന്നോട്ടുവെയ്ക്കുന്നുണ്ട്. ഇന്ത്യയെ ലോകത്തിന്റെ തന്നെ സ്ക്കിൽ ക്യാപ്പിറ്റലായി മാറ്റുകയെന്നതാണ് ഇതുവഴി ലക്ഷ്യമിടുന്നത്.

നൈപുണ്യവികസനത്തിന് Skill Hub-കൾ

വലിയ ഫീസ് മുടക്കി പ്രൊഫഷണൽ കോഴ്സ് പഠിച്ചിട്ടും തൊഴിലില്ലാതെ വലയുന്നവരാണോ നിങ്ങൾ? പോട്ടെ, വ്യക്തിപരമായ പല കാരണങ്ങൾ കൊണ്ട് പഠനം മുടങ്ങിപ്പോയവരുണ്ടോ നിങ്ങൾക്കിടയിൽ?

ഉണ്ടെങ്കിൽ അങ്ങനെയുള്ളവർക്കും തൊഴിലന്വേഷകർക്കും വിദ്യാർത്ഥികൾക്കുമായി കേന്ദ്രസർക്കാർ സ്കിൽ ഹബ്ബുകൾ സ്ഥാപിക്കുന്നു. രാജ്യത്തങ്ങോളമിങ്ങോളമുള്ള വിദ്യാർത്ഥികൾക്കും ഡ്രോപ്പൗട്ടുകൾക്കും, തൊഴിൽ തേടുന്നവർക്കും സമഗ്രമായ നൈപുണ്യവും തൊഴിലധിഷ്ഠിത പരിശീലനവും നൽകുന്നതിനായി ഇന്ത്യയിലുടനീളം നൈപുണ്യ വികസന കേന്ദ്രങ്ങൾ സ്ഥാപിക്കുകയെന്നതാണ് കേന്ദ്ര സർക്കാരിന്റെ പദ്ധതി. ആദ്യ ഘട്ടത്തിൽ അത്തരം 5,000 സ്കിൽ ഹബ്ബുകളാണ് കേന്ദ്രം ആസൂത്രണം ചെയ്യുന്നത്. രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെയും സ്കിൽ ഇന്ത്യ സംരംഭത്തിന്റെയും നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗിച്ചാണ് നൈപുണ്യ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതെന്ന്നൈപുണ്യ വികസന, സംരംഭകത്വ സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

സ്ത്രീപങ്കാളിത്തം കുറവോ?

തൊഴിൽമേഖലയിലെ സ്ത്രീ പങ്കാളിത്തത്തിൽ താരതമ്യേന കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് കൊവിഡ് വ്യാപനം കൊണ്ട് മാത്രമുണ്ടായ മാറ്റമല്ല.കോവിഡ് പൊതുവായി തൊഴിൽരംഗത്തെ പിടിച്ചുലച്ചുവെന്നത് വസ്തുതയാണ്.

ഇത് ഒരുപരിധിവരെ ലേബർഫോഴ്സിലെ സ്ത്രീ പങ്കാളിത്തത്തെ ബാധിച്ചിട്ടുണ്ട്. എന്നാൽ തൊഴിൽ രംഗത്ത് നിന്നും സ്ത്രീകളുടെ പിന്നോട്ടുപോക്കിന്റെ കാരണം അത് മാത്രമല്ല.എന്നാൽ അതേസമയം തന്നെ, പല മേഖലകളിലും സ്ത്രീകളുടെ പങ്കാളിത്തം ഗണ്യമായി വർദ്ധിച്ചിട്ടുണ്ടെന്ന് രാജ്യസഭയിൽ ഒരു ചോദ്യത്തിന് മറുപടിയായി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഉദാഹരണത്തിന്, ഐടി,ടെക്നോളജി സെക്ടറുകളിൽ സ്ത്രീ പങ്കാളിത്തം 44-45 ശതമാനം കവിഞ്ഞു.നൈപുണ്യം അടിസ്ഥാനമാക്കിയുള്ള മേഖലകളിലേക്കുള്ള സ്ത്രീകളുടെ കടന്നുവരവ് ക്രിയാത്മകമായ മാറ്റങ്ങളിലൊന്നായി തന്നെ വിലയിരുത്തേണ്ടതുണ്ട്.

Jan Shikshan Sansthan Network

ഗ്രാമീണ മേഖലയിലെ സ്ത്രീകളുടെ നൈപുണ്യ വികസനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് നൈപുണ്യ വികസന, സംരംഭകത്വ വകുപ്പ് രൂപം നൽകിയ പ്രത്യേക പദ്ധതിയാണ് ജൻ ശിക്ഷൻ സൻസ്ഥാൻ നെറ്റ് വർക്ക്. 2015ലെ നൈപുണ്യ വികസനവും സംരംഭകത്വവും സംബന്ധിച്ച ദേശീയ നയം, ഗ്രാമീണ യുവജനങ്ങളുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകുന്നു. ഈ പരിപാടികളുടെ ലക്ഷ്യങ്ങളിലൊന്ന്, യുവാക്കളുടെ നൈപുണ്യവികസനത്തിലൂടെയും സംരംഭകത്വത്തിലൂടെയും ഗ്രാമീണ മേഖലയിൽ ഉപജീവന അവസരങ്ങൾ ഉറപ്പാക്കുക എന്നതാണ്. എന്തായാലും, ഗ്രാമീണ മേഖലകളിലടക്കമുള്ളവരെ കേന്ദ്രീകരിച്ച് പ്രാദേശിക സമ്പദ് വ്യവസ്ഥകളെ ശക്തിപ്പെടുത്തുകയാണ് നിലവിലെ സ്‌കിൽ ഹബ്‌സ് ഇനിഷ്യേറ്റീവ് വഴി സർക്കാർ പ്രധാനമായും ലക്ഷ്യം വെയ്ക്കുന്നത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version