Tesla- SpaceX CEO, Elon Musk 2024-ൽ ലോകത്തിലെ ആദ്യത്തെ Trillionaire ആകുമെന്ന് പ്രവചനം

Tesla- SpaceX CEO ഇലോൺ മസ്‌ക് 2024-ൽ ലോകത്തിലെ ആദ്യത്തെ ട്രില്യണയർ ആകുമെന്ന് പ്രവചനം

ഒരു ട്രില്യൺ ഡോളർ ആസ്തി നേടുന്ന ആദ്യത്തെ വ്യക്തിയാകാൻ 2024-ൽ തന്നെ ഇലോൺ മസ്കിന് കഴിയുമെന്നാണ് റിപ്പോർട്ടുകൾ

2024-ൽ 52-ാം വയസ്സിൽ 1.38 ട്രില്യൺ ഡോളർ ആസ്തി കൈവരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്

മറ്റ് ശതകോടീശ്വരന്മാരും ട്രില്യൺ ഡോളർ ആസ്തിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അവരിൽ മുൻപൻ മസ്ക് ആയിരിക്കും

2030 വരെ ജെഫ് ബെസോസ് ട്രില്യണയർ ആകാൻ സാധ്യതയില്ലെന്നും Teslarati റിപ്പോർട്ട് ചെയ്യുന്നു

ടിക് ടോക്ക് ഫൗണ്ടർ Zhang Yiming, 2026-ഓടെ 42-ാം വയസ്സിൽ ഏറ്റവും പ്രായം കുറഞ്ഞ ട്രില്യണയർ ആകുമെന്നും റിപ്പോർട്ട് പറയുന്നു.

2020 മുതൽ മൂല്യത്തിൽ ഗണ്യമായ വർധനവുണ്ടായ ടെസ്‌ല ഓഹരികളും SpaceX-ന്റെ വളർച്ചയും മസ്കിന്റെ സമ്പത്തിന് ഉത്തേജനം പകർന്നു

2017 മുതൽ, മസ്‌കിന്റെ സമ്പത്ത് വാർഷിക ശരാശരിയിൽ 129 ശതമാനം വർദ്ധനവ് കാണിക്കുന്നു

നിലവിൽ ലോകത്തിലെ ഏറ്റവും ധനികനായ മസ്‌ക് കഴിഞ്ഞ വർഷമാണ് മുൻ ആമസോൺ സിഇഒ ജെഫ് ബെസോസിനെ പിന്തള്ളി ഒന്നാമനായത്

ഫോർബ്‌സിന്റെ റിയൽ ടൈം ബില്യണയേഴ്സ് ഇൻഡക്സ് പ്രകാരം മസ്‌കിന്റെ ആസ്തി 260 ബില്യണിലധികം ഡോളറാണ്

ബെസോസിന്റെ 190 ബില്യൺ ഡോളറിനേക്കാൾ ഏകദേശം 70 ബില്യൺ ഡോളർ കൂടുതൽ

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version