തമിഴ്നാട്ടിൽ 3,500 കോടി രൂപ നിക്ഷേപം നടത്തുന്നതിന് ധാരണാപത്രത്തിൽ ഒപ്പ് വച്ച് ലുലു ഗ്രൂപ്പ്
ഷോപ്പിംഗ് മാളുകളും ഹൈപ്പർമാർക്കറ്റുകളും ഫുഡ് ലോജിസ്റ്റിക് പാർക്കും സ്ഥാപിക്കുന്നതിനാണ് 3,500 കോടി രൂപ നിക്ഷേപം നടത്തുന്നത്
മധ്യ കിഴക്കൻ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിക്കായി കാർഷികോൽപ്പന്നങ്ങൾ സംഭരിക്കാനും സംസ്കരിക്കാനുമുള്ള ഭക്ഷ്യ സംസ്കരണ, ലോജിസ്റ്റിക്സ് കേന്ദ്രങ്ങളും ലുലു ഗ്രൂപ്പ് സ്ഥാപിക്കും
ധാരണാപത്രം അനുസരിച്ച്, ആദ്യ ഷോപ്പിംഗ് മാൾ 2024 ഓടെ ചെന്നൈയിൽ വരും
ആദ്യ ഹൈപ്പർമാർക്കറ്റ് ഈ വർഷാവസാനത്തോടെ കോയമ്പത്തൂരിലെ ലക്ഷ്മി മിൽസ് കോമ്പൗണ്ടിൽ തുറക്കുമെന്ന് പ്രതീക്ഷിക്കുന്നു
അടുത്ത 3 വർഷത്തിനുള്ളിൽ തമിഴ്നാട്ടിൽ പ്രത്യക്ഷമായും പരോക്ഷമായും 15,000 തൊഴിലവസരങ്ങൾ നൽകുകയാണ് ലക്ഷ്യമെന്ന് M A യൂസഫ് അലി പറഞ്ഞു
തമിഴ്നാട് സർക്കാർ നിക്ഷേപകർക്ക് മികച്ച അടിസ്ഥാന സൗകര്യങ്ങളും പിന്തുണയും നൽകുന്നുവെന്ന് ലുലു ഗ്രൂപ്പ്
ചെന്നൈയിൽ മാത്രമല്ല കോയമ്പത്തൂർ, സേലം, മധുരൈ, ട്രിച്ചി തുടങ്ങിയ രണ്ടാം നിര നഗരങ്ങളിലും വലിയ നിക്ഷേപങ്ങൾക്ക് ഒരുങ്ങുന്നതായി ഗ്രൂപ്പ് അറിയിച്ചു
ആധുനിക ഷോപ്പിംഗ് മാൾ സ്ഥാപിക്കുന്നതിനായി ലുലു ഗ്രൂപ്പ് അഹമ്മദാബാദിൽ 2,000 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചിരുന്നു
ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ ഭക്ഷ്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാൻ 500 കോടി രൂപയുടെ നിക്ഷേപവും വാഗ്ദാനം ചെയ്തിട്ടുണ്ട്
ലുലു ഗ്രൂപ്പിന് നിലവിൽ മിഡിൽ ഈസ്റ്റ്, ഈജിപ്ത്, ഇന്തോനേഷ്യ, മലേഷ്യ, ഇന്ത്യ എന്നിവിടങ്ങളിലായി 225-ലധികം ഹൈപ്പർമാർക്കറ്റുകളും ഷോപ്പിംഗ് മാളുകളുമാണുളളത്
ഇന്ത്യയിൽ, കൊച്ചി, തൃശൂർ, തിരുവനന്തപുരം, ബെംഗളൂരു എന്നിവിടങ്ങളിലാണ് ലുലു ഗ്രൂപ്പിന്റെ ഷോപ്പിംഗ് മാളുകൾ