Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’

28 May 2026

ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?

28 May 2026

പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ

28 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ബ്രാൻഡുകൾക്ക് ഇഷ്ടമാണ് ധോണിയെ
Trending

ബ്രാൻഡുകൾക്ക് ഇഷ്ടമാണ് ധോണിയെ

MS DHONI has always been a favorite of brands
News DeskBy News Desk4 April 20222 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

MS DHONI എപ്പോഴും ബ്രാൻഡുകളുടെ പ്രിയങ്കരൻ

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് ശേഷം ഏകദേശം രണ്ട് വർഷമായി പക്ഷേ MS DHONI ഇപ്പോഴും ബ്രാൻഡുകളുടെ പ്രിയങ്കരനാണ്. വിരമിച്ച കായികതാരങ്ങൾ അവരുടെ ബ്രാൻഡ് പൊസിഷൻ സ്വയം പുനർനിർണ്ണയിക്കേണ്ടതുണ്ട്. കാരണം അവരുടെ കളിദിനങ്ങൾ അവസാനിച്ചാൽ ജനപ്രീതിയിലും ഇടിവുണ്ടാക്കും. എന്നാൽ ധോണിയുടെ കാര്യത്തിൽ ബ്രാൻഡ് ഇടിവുണ്ടായിട്ടില്ല. 2020-ൽ അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചതിന് ശേഷവും പരസ്യങ്ങളുടെ വെളളി വെളിച്ചത്തിൽ ധോണി നിറഞ്ഞു നിൽക്കുന്നു. 2020-ൽ ധോണിയുടെ ബ്രാൻഡ് വാല്യു 36.3 മില്യൺ ഡോളറായിരുന്നു. എന്നാൽ 2021ൽ ധോണിയുടെ താരമൂല്യം 61മില്യൺ ഡോളറായി ഉയർന്നു. 2021 ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ വിജയമാണ് ധോണിയുടെ ബ്രാൻഡ് മൂല്യം പുനരുജ്ജീവിപ്പിച്ചത്.

ധോണി ഇന്ത്യയിലെ ഏറ്റവും മികച്ച ബ്രാൻഡ് അംബാസഡർമാരിൽ ഒരാളാണെന്നതിന് തെളിവാണ്, Cars24, Colgate, Indigo Paints, GoDaddy, Mastercard, Orient Fans, Sonata, Cello, TVS, Videocon D2H എന്നിങ്ങനെ നീളുന്ന ബ്രാൻഡ് ലിസ്റ്റ്. സെലിബ്രിറ്റികളുടെ വ്യക്തിത്വം ബ്രാൻഡിനൊപ്പം തന്നെ എത്രത്തോളം മികച്ചതാണെന്ന് കമ്പനികൾ നോക്കുന്നുണ്ട്. ഹെലികോപ്റ്റർ ഷോട്ടിൽ നിന്നു പിറക്കുന്ന വിഖ്യാതമായ ലോഫ്റ്റഡ് സിക്‌സറുകളിൽ നിന്നുള്ള വരുമാനത്തിന്റെ പലമടങ്ങാണ് പരസ്യങ്ങളിൽ നിന്നുള്ള അദ്ദേഹത്തിന്റെ വരുമാനം. 30ലധികം ബ്രാൻഡുകളുടെ മുഖമായ ക്യാപ്റ്റൻ കൂൾ അവിടെയും തന്റെ ആക്രമണാത്മകമായ ക്രിക്കറ്റ് കരിയറിന്റെ ചടുലത പുലർത്തുന്നു. ഒരു ഇടത്തരം കുടുംബത്തിൽ നിന്നും വന്ന് ഇന്ത്യൻ ക്രിക്കറ്റിനെ ഭരിച്ച, ലോകമെങ്ങും ആരാധകരെ സൃഷ്ടിച്ച മഹേന്ദ്രസിംഗ് ധോണിക്ക് ഒരു പാൻ ഇന്ത്യൻ പരിവേഷവുമുണ്ട്. ധോണിയുടെ ബയോപിക്കിന്റെ വിജയം അതിന് തെളിവാണ്. എല്ലായിടത്തും ആരാധകർ അദ്ദേഹത്തെ അവരുടെ അടുത്ത ഒരാളായി, അവരിലൊരാളായി കാണുന്നു. ഒരുപക്ഷേ അമിതാഭ് ബച്ചൻ എന്ന ബ്രാൻഡിന് സമാനമായ ഒരു charisma ധോണിയിലും പ്രതിഫലിക്കുന്നുണ്ടെന്ന് ബ്രാൻഡ് സ്ട്രാറ്റജിസ്റ്റുകൾ വിലയിരുത്തുന്നു.

വിക്കറ്റുകൾക്ക് പിന്നിലെന്ന പോലെ ബിസിനസിലും ധോണിയുടെ കരങ്ങൾ ഭദ്രമാണ്. ഇനി ഒരു സംരംഭകനെന്ന നിലയിലും നിക്ഷേപകനെന്ന നിലയിലും ധോണി വിജയം രചിക്കുന്നു. ക്രിക്കറ്റിലെ മുൻഗാമികളിൽ പലർക്കും ബിസിനസിൽ കൈ പൊളളിയപ്പോൾ കീപ്പിംഗിലും ബാറ്റിംഗിലും തന്റെതായ ശൈലി തീർത്ത ധോണിക്ക് അതും ഈസിയാണ്. ഇന്ത്യയിലെ മുൻനിര ഫിറ്റ്നസ് ശൃംഖലകളിലൊന്നായ സ്പോർട്സ് ഫിറ്റിൽ ഫിറ്റ്നസ് ഫ്രീക്കായ ധോണിക്ക് നിക്ഷേപമുണ്ട്. ബോളിവുഡ് താരം അഭിഷേക് ബച്ചനൊപ്പം ഇന്ത്യൻ സൂപ്പർ ലീഗ് ചാമ്പ്യൻമാരായ ചെന്നൈയിൻ എഫ്‌സിയുടെ സഹ ഉടമയാണ് മഹി. ഹോക്കി ഇന്ത്യ ലീഗിന്റെ ജാർഖണ്ഡ് ആസ്ഥാനമായുള്ള ഫ്രാഞ്ചൈസിയായ റാഞ്ചി റേസിന്റെ സഹ ഉടമയാണ് ധോണി. ലൈഫ് സ്റ്റൈൽ ബ്രാൻഡ് SEVEN ധോണിയുടെ മറ്റൊരു നിക്ഷേപമാണ്. ബ്രാൻഡിന്റെ ഫുട് വെയർ വിഭാഗത്തിന്റെ ഉടമയാണ് ധോണി. ഏകദിന, T20 അന്താരാഷ്ട്ര മത്സരങ്ങളിൽ ധോണിയുടെ ജേഴ്സി നമ്പറുമായി ചേർന്നാണ് ബ്രാൻഡിന്റെ പേര്. സ്പോർട്സ് മാർക്കറ്റിംഗ് & മാനേജ്മെന്റ് സ്ഥാപനമായ റിതി സ്പോർട്സിന്റെ സഹ-ഉടമസ്ഥനാണ് ധോണി. റേസീംഗ് ബൈക്കുകൾ മഹേന്ദ്രസിംഗ് ധോണിയുടെ ഇഷ്ടങ്ങളിലൊന്നാണ്. സൂപ്പർസ്‌പോർട്ട് ലോക ചാമ്പ്യൻഷിപ്പിന്റെ ഭാഗമാണ് അദ്ദേഹത്തിന്റെ ടീം Mahi Racing. പ്രശസ്ത നടൻ നാഗാർജുനയുമായുളള പങ്കാളിത്തത്തിലാണ് ടീം ഉടമസ്ഥത. ദി മഹി ഹോട്ടൽ: ധോണിയുടെ ബിസിനസ് നിക്ഷേപങ്ങളിൽ ഹോട്ടൽ മഹി റെസിഡൻസി എന്ന പേരിൽ ഒരു ഹോട്ടലുമുണ്ട്. മറ്റ് ഫ്രാഞ്ചൈസികളൊന്നുമില്ല, ജാർഖണ്ഡിലാണ് ഈ ഏക മഹി ബ്രാൻഡ് ഹോട്ടൽ.

ഇന്ത്യയുടെ ക്യാപ്റ്റൻ കൂൾ ചെന്നൈക്കാരുടെ തല ആയപ്പോഴും മഹേന്ദ്രസിംഗ് ധോണി എന്ന ബ്രാൻ‍ഡിന്റെ മൂല്യം ഒന്നിനൊന്ന് മികച്ചു നിന്നു. ഇപ്പോഴും ഇന്ത്യൻ ക്രിക്കറ്റിൽ ധോണി അവശേഷിപ്പിച്ച സ്ഥാനത്തിനു ഒരു പകരക്കാരനായിട്ടില്ല. അതുതന്നെയാണ് ധോണി ബ്രാൻഡിനെ കൂടുതൽ മൂല്യമുളളതാക്കുന്നതും. ‘Lamba saath, bharose ki baat‘ എന്ന Exide Life Insurance ക്യാമ്പയിൻ പോലെ ധോണിയെ കണ്ടു മതിയായിട്ടില്ല ആരാധകർക്ക് —ഫീൽഡിലും—- സ്ക്രീനിലും.

പുതിയ സംരംഭക വാർത്തകൾക്കായി വിസിറ്റ് ചെയ്യൂ ചാനൽ അയാം ഡോട് കോം, ഇംഗ്ലീഷ്,ഹിന്ദി, തമിൽ എഡിഷനിലും ചാനൽ അയാം ലഭ്യമാണ്.താങ്ക്യൂ ഫോർ Reading..

banner Brand branding cricket cricket player Dhoni
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’

28 May 2026

ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?

28 May 2026

പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ

28 May 2026

 യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല

28 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’
  • ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?
  • പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’
  • ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?
  • പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil