ഉപയോക്താക്കളുടെ ഡാറ്റ ചോരുന്നു: 10 ആപ്പുകൾ ഗൂഗിൾ നിരോധിച്ചു

ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ സ്വന്തം ബാങ്ക് അക്കൗണ്ട് വിവരങ്ങളടക്കം നമ്മൾ ശേഖരിച്ചുവയ്ക്കുന്നത് ഫോണുകളിലാണ്. എന്നാൽ ആപ്പ് ലോക്കുകളടക്കമിട്ട് അതീവ സുരക്ഷിതമെന്ന് കരുതി നാം സൂക്ഷിക്കുന്ന വിവരങ്ങളെല്ലാം സുരക്ഷിതമാണോ എന്ന ചോദ്യത്തിന്റെ പ്രസക്തി ഏറുകയാണ്. ഫോൺ നമ്പറുകളും മറ്റ് പ്രധാന വിവരങ്ങളും ഉൾപ്പെടെ ഉപയോക്താക്കളുടെ ഡാറ്റ ശേഖരിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ട 10 ആപ്പുകൾ ഏറ്റവും വലിയ ഓൺലൈൻ പ്ലാറ്റ്ഫോമായ ഗൂഗിൾ തന്നെ പ്ലേ സ്റ്റോറിൽ നിന്ന് അടുത്തിടെ നിരോധിച്ചു. നിരോധിച്ച ആപ്പുകൾ ഇതുവരെ 60 ദശലക്ഷത്തിലധികം തവണ ഡൗൺലോഡ് ചെയ്യപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. സ്വകാര്യ ഡാറ്റ സംരക്ഷണത്തിന് ഭീഷണി ഉയർത്തുന്നതാണ് നിലവിലെ സാഹചര്യമെന്ന് വിലയിരുത്തപ്പെടുന്നു. ആപ്പുകൾ, വ്യക്തികളുടെ കൃത്യമായ ലൊക്കേഷൻ വിവരങ്ങൾ, ഇമെയിൽ, ഫോൺ നമ്പറുകൾ, സമീപത്തുള്ള ഉപകരണങ്ങൾ, പാസ്‌വേഡുകൾ എന്നിവ ശേഖരിക്കുന്നതായി കണ്ടെത്തി. സാധാരണയായി, ഗൂഗിൾ ഒരു ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാകാൻ അനുവദിക്കുന്നത് അത് നിരവധി സുരക്ഷാ പരിശോധനകളിലൂടെ കടന്നുപോയതിന് ശേഷമാണ്. എന്നിരുന്നാലും, കർശനമായ നടപടിക്രമങ്ങൾക്കിടയിലും, അപകടകരമായ പല ആപ്പുകളും പ്ലേ സ്റ്റോറിൽ ഇടം കണ്ടെത്തുന്നു. ഇപ്പോൾ നിരോധിച്ചിരിക്കുന്ന ഈ ആപ്പുകൾ സ്‌മാർട്ട്‌ഫോണിൽ ഉണ്ടെങ്കിൽ, വിവിധ സുരക്ഷാ കാരണങ്ങളാൽ അവ ഉടനടി അൺഇൻസ്റ്റാൾ ചെയ്യണമെന്നാണ് ഗൂഗിൾ നിർദ്ദേശിച്ചിരിക്കുന്നത്.

ഗൂഗിൾ പ്ലേ സ്റ്റോറിൽ നിരോധിച്ച 10 ആപ്പുകൾ ഇവയാണ്:-

  1. Speed Radar Camera
  2. Al-Moazin Lite (Prayer times)
  3. Wi-Fi Mouse (Remote Control PC)
  4. QR & Barcode Scanner (Developed by AppSource Hub)
  5. Qibla Compass – Ramadan 2022
  6. Simple Weather & Clock Widget (Developed by Difer)
  7. Handcent Next SMS- Text With MMS
  8. Smart kit 360
  9. Full Quran MP3-50 Languages & Translation Audio
  10. Audiosdroid Audio Studio DAW
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version