കേരള സ്റ്റാർട്ടപ് മിഷനിൽ ഇൻകുബേറ്റ് ചെയ്ത സാപ്പിഹയർ എന്ന സ്റ്റാർട്ടപ്പിനെ പരിചയപ്പെടാം, ചാനൽ അയാം ഡോട് കോമിന്റെ Anybody can startup എന്ന സെഗ്മെന്റിൽ.

  • Company : Intel
  • lioak Technologies Pvt Ltd
  • Startup: Zappyhire
  • Solution: Recruitment Automation
  • Technology: HR Tech
  • Team : Jyothis & Deepu Xavier
  • Clients :
  • Banks
  • IT Companies
  • Hospitals
  • Manpower Consultancies

എംപ്ലോയ്മെന്റ് ഹയറിംഗ് സെക്ടറിൽ ടെക്നോളജി കൊണ്ടുവന്ന സാപ്പി ഹയർ

എളുപ്പമാക്കും റിക്രൂട്ട്മെന്റ് പ്രക്രിയ

ഇൻഫോസിസിൽ ജോലിചെയ്യുകയായിരുന്ന ദീപു സേവ്യറും ജ്യോതിസും ചേർന്ന് 2018ലാണ് സാപ്പിഹയർ സ്ഥാപിച്ചത്. ഏത് സ്ഥാപനത്തിനും അവരവരുടേതായ റിക്രൂട്ട്മെന്റ് രീതികളും ഹയറിംഗ് നീഡും ഉണ്ടാകും. അവയെല്ലാം വ്യത്യസ്തവുമായിരിക്കും. പൊതുവായ ഈ പ്രശ്നത്തിന് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയാണ് സാപ്പി ഹയർ ആരംഭിക്കുന്നത്.

ന്യൂ ടെക്നോളജിയുടെ കരുത്ത്

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ചാറ്റ് ബോട്ട് എന്നിങ്ങനെ രണ്ട് നൂതന സാങ്കേതികവിദ്യകളാണ് പ്രധാനമായും സാപ്പി ഹയർ ഉപയോഗപ്പെടുത്തുന്നത്.ഒരു ഉദ്യോഗാർത്ഥി ജോലിക്ക് അപേക്ഷിക്കുന്ന സമയം മുതൽ ഓഫർ ലെറ്റർ ലഭിച്ച് ജോലിക്ക് കയറുന്നതുവരെയുള്ള കാര്യങ്ങളെ ക്രമീകരിക്കുന്നതാണ് സംവിധാനം. ഇതിൽ അഭിമുഖം നടത്തുന്ന ആൾ, അപ്രൂവർ, റിക്രൂട്ടർ, ഹയറിംഗ് മാനേജർ, ഉദ്യോഗാർത്ഥി എന്നിവരെയെല്ലാം ചാറ്റ്ബോട്ട് അടക്കമുള്ള നൂതന സാങ്കേതിക വിദ്യകളുപയോഗിച്ച് ബന്ധിപ്പിക്കുന്നു. അതുകൊണ്ടുതന്നെ റിക്രൂട്ട്മെന്റ് ഏറ്റവും വേഗത്തിലും ശരിയായ രീതിയിലും കാര്യക്ഷമമായും നടത്താനാകും.

ലക്ഷ്യം ആഗോള വിപണി

ഫെഡറൽ ബാങ്കായിരുന്നു സാപ്പി ഹയറിന്റെ ആദ്യ കസ്റ്റമർ. ഇസാഫ് പോലുള്ള മറ്റ് ബാങ്കിംഗ് കസ്റ്റമേഴ്സുമുണ്ട്.
കൂടാതെ ഇന്ത്യ, യുഎസ്, യൂറോപ്പ്,ഡൊമിനിക്കൻ റിപ്പബ്ലിക്ക് അടക്കമുള്ള രാജ്യങ്ങളിൽ 40ൽക്കൂടുതൽ കസ്റ്റമേഴ്സുണ്ട്. നിലവിൽ രണ്ട് റൗണ്ട് നിക്ഷേപം സാപ്പി ഹയർ എടുത്തിട്ടുണ്ട്. നിലവിൽ 34 പേരടങ്ങുന്ന ഒരു ടീമാണ് സാപ്പി ഹയറിനുള്ളത്. ഭാവിയിൽ ടീം വിപുലമാക്കി മറ്റ് രാജ്യങ്ങളിലേക്ക് സർവ്വീസ് വ്യാപിക്കാനാണ് പദ്ധതിയിടുന്നത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version