കേരള സ്റ്റാര്‍ട്ടപ്പ് മിഷന് സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ബിസിനസ് ടു ഗവൺമെന്റ് സമ്മിറ്റ് നാളെ
സ്റ്റാര്‍ട്ടപ്പുകളുടെ മികച്ച ഉല്‍പ്പന്നങ്ങളും സേവനങ്ങളും സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് പ്രയോജനപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് പബ്ലിക് പ്രൊക്യുർമെന്റ് സമ്മിറ്റ്
സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളുമായി ആശയവിനിമയം നടത്തി അവരുടെ ആവശ്യകത മനസിലാക്കി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കാം
20 ലക്ഷം രൂപവരെയുള്ള ഇടപാടുകള്‍ നേരിട്ടും ഒരു കോടി രൂപവരെയുള്ളവ സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് ടെണ്ടര്‍ സ്വീകരിച്ചുമാണ് നടപ്പിലാക്കുക
KSUM നേതൃത്വത്തില്‍ സ്റ്റാര്‍ട്ടപ്പ് ഇന്നൊവേഷന് സോണുകൾ സർക്കാർ വകുപ്പുകളിൽ രൂപീകരിക്കാനും സമ്മിറ്റ് ലക്ഷ്യമിടുന്നു
ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രൊക്യുർമെന്റ് സമ്മിറ്റ് ഉദ്ഘാടനം ചെയ്യും