ഓഗ്മെന്റഡ് വെർച്വൽ റൂമുകളിലൂടെ ഉപഭോക്താക്കൾക്ക് മികച്ച ഷോപ്പിംഗ് അനുഭവം നൽകാനൊരുങ്ങുകയാണ് ആമസോൺ.ആമസോൺ വ്യൂ എന്ന് പേരിട്ടിരിക്കുന്ന സംവിധാനം വീടിന്റെ അടിസ്ഥാന ലേഔട്ട് 3D-യിൽ നൽകുന്ന ഒരു ഓഗ്മെന്റഡ് വെർച്വൽ റൂം ആണ്.ഈ പുതിയ ഫീച്ചർ ഉപയോഗിച്ച്, അവർക്ക് വെർച്വൽ റൂമിലെ ഇനങ്ങൾ കൃത്യമായി സ്വൈപ്പ് ചെയ്യാൻ കഴിയും.പെട്ടെന്ന് ഇന്റീരിയർ ഡിസൈൻ ആവശ്യമായിവരുന്ന ഉപയോക്താക്കൾക്ക് വളരെ വേഗത്തിൽ അത് കണ്ടെത്താനും തെരഞ്ഞെടുക്കാനും സാധിക്കും.ഉൽപ്പന്നങ്ങൾ വാങ്ങുന്നതിന് മുമ്പ് തന്നെ ഉപയോക്താക്കൾക്ക് മുറികൾ അലങ്കരിക്കാൻ കഴിയും.വിവിധ തരത്തിലുള്ള 3D സ്പേസുകൾ സൃഷ്ടിക്കുന്ന മെറ്റാവേഴ്സ് സംവിധാനത്തിന്റെ വിപുലീകരിച്ച വേർഷനുകളിലൊന്നാണ് ആമസോൺ വ്യൂ.
ആമസോൺ വ്യൂവിനെക്കുറിച്ച് കൂടുതൽ
ആമസോൺ വ്യൂ ഉപയോഗിച്ച് ഉൽപ്പന്നങ്ങൾ വാങ്ങുന്നതിന് മുമ്പ് തന്നെ അവയെ വീടിനുള്ളിൽ നമുക്കാവശ്യമുള്ള ഇടങ്ങളിൽ കാണാനാകുന്നു. ഇതിനായി ഉദ്ദേശിക്കുന്ന സ്ഥലത്തേയ്ക്ക്, ആഗ്രഹിക്കുന്ന ഫ്രെയിമിലേക്ക് ഫോൺ ക്യാമറ കേന്ദ്രീകരിക്കുക. ഇതോടെ, യഥാർത്ഥത്തിൽ അതിന്റെ ക്രമീകരണം എങ്ങനെയെന്ന് വീക്ഷിക്കാൻ സാധിക്കും.i Phone 6S, iOS 11.0 എന്നിവയിലെല്ലാം ഈ ഫീച്ചർ ലഭ്യമാണ്.
ആൻഡ്രോയ്ഡ് ഫോണുകളിലോ ലാപ്പ്ടോപ്പുകളിലോ ആണ് കാണേണ്ടതെങ്കിൽ AR കോർ ആപ്പ് ഇൻസ്റ്റാൾ ചെയ്തിരിക്കണം.AR കോർ 7.0 വേർഷനിൽ മാത്രമാണ് നിലവിൽ ലഭ്യമാകുന്നത്. Amazon View ആക്‌സസ് ചെയ്യാനായി Amazon ആപ്പ് തുറന്ന് സെർച്ച് ബാറിലെ ക്യാമറ ഐക്കണിൽ ക്ലിക്ക്ചെയ്യുക. തുടർന്ന് വ്യൂ ഇൻ യുവർ റൂം എന്ന ഫീച്ചറിൽ സ്ക്രോൾ ചെയ്‌ത് ഒരു ഉൽപ്പന്നം തിരഞ്ഞെടുക്കുക. ഈ ഫീച്ചർ ഉപയോഗിക്കുന്നതിലൂടെ ആയിരക്കണക്കിന് ഡിസൈനുകളിൽ നിന്ന് ഉപയോക്താക്കൾക്ക് തങ്ങളുടെ ഇഷ്ടാനുസരണമുള്ള ഡിസൈനുകൾ തെരഞ്ഞെടുക്കാനാകുന്നു. ഈ ഫീച്ചർ നിലവിൽ ഇന്ത്യൻ ഉപയോക്താക്കൾക്ക് ലഭ്യമല്ല.എന്നാൽ അധികം വൈകാതെ ഈ സംവിധാനം ഇന്ത്യയിലേക്കും എത്തുമെന്നാണ് സൂചന.
ഇ-കൊമേഴ്‌സിന്റെ അടുത്ത ഘട്ടമോ Metaverse?
ഭാവിയിൽ ഷോപ്പിംഗ് അനുഭവത്തെ വിപ്ലവകരമാക്കാൻ പോന്ന സാങ്കേതികവിദ്യയായി മെറ്റാവേഴ്സ് മാറുമെന്നാണ് വിലയിരുത്തുന്നത്. നിരവധിപേർക്ക് ആക്സസ് ചെയ്യാനാകുന്ന വിആർ ഹെഡ്‌സെറ്റുകളും സമാനമായ സാങ്കേതികവിദ്യകളും നിലവിൽ Metaverse ലഭ്യമാക്കുന്നു. അതുപോലെ, ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമുകളെല്ലാം തന്നെ വെർച്വൽ റിയാലിറ്റി സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തുകയും ഉപഭോക്താക്കളുമായി ബന്ധപ്പെടാനുള്ള പുതിയ രീതികൾ വികസിപ്പിക്കുകയും ചെയ്യുന്നുണ്ട്.