ഈ സാമ്പത്തിക വർഷം ഇലക്ട്രിക് വാഹനങ്ങളുടെ വാർഷിക ഉൽപ്പാദനം 80,000 യൂണിറ്റായി ഉയർത്താൻ ടാറ്റ മോട്ടോഴ്സ്
കഴിഞ്ഞ സാമ്പത്തിക വർഷം ടാറ്റ മോട്ടോഴ്സ് നിർമ്മിച്ച് വിറ്റത് 19,000 ഇവികളായിരുന്നു
2026 മാർച്ചോടെ 10 EV മോഡലുകൾ അവതരിപ്പിക്കുമെന്ന് ടാറ്റ മോട്ടോഴ്സ് കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു
പുതിയ വെഹിക്കിൾ ആർക്കിടെക്ചർ പ്ലാറ്റ്ഫോം, അനുബന്ധ സാങ്കേതികവിദ്യ, ഇൻഫ്രാസ്ട്രക്ചർ എന്നിവയിൽ ഏകദേശം 2 ബില്യൺ ഡോളർ ടാറ്റ നിക്ഷേപിച്ചിട്ടുണ്ട്
Pure EV ആർക്കിടെക്ചർ പ്ലാറ്റ്ഫോമിൽ നിർമ്മിച്ച കാറുകൾ ആഗോള വിപണിയിലും അവതരിപ്പിക്കുമെന്ന് ടാറ്റ മോട്ടോഴ്സ് പ്രഖ്യാപിച്ചിട്ടുണ്ട്
ഇന്ത്യയിലെ EV വിൽപ്പനയുടെ 90% ടാറ്റ മോട്ടോഴ്സാണ് നിയന്ത്രിക്കുന്നത്
രാജ്യത്തെ വാർഷിക വാഹന വിൽപ്പനയായ 3 ദശലക്ഷം വാഹനങ്ങളിൽ 1% മാത്രമാണ് ഇലക്ട്രിക് വാഹനങ്ങൾ
2030 ആകുമ്പോഴേക്കും മൊത്തം കാർ വിൽപ്പനയുടെ 30% ഇലക്ട്രിക് മോഡലുകളാക്കണമെന്നാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം