Mercedes-Benz 2022 C-Class ഇന്ത്യയിൽ അവതരിപ്പിക്കുന്നു

Mercedes-Benz 2022 C-Class ഇന്ത്യയിൽ അവതരിപ്പിക്കുന്നു

നിരവധി മാറ്റങ്ങളോടെയാണ് പുതിയ സി-ക്ലാസ് മെഴ്‌സിഡസ്-ബെൻസ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്

ഇന്ത്യയിലെ സി-ക്ലാസ് സെഡാന്റെ എക്സ്-ഷോറൂം വില 55 ലക്ഷം മുതൽ 61 ലക്ഷം രൂപ വരെയാണ്

മൂന്ന് വകഭേദങ്ങളിലാണ് കമ്പനി പുതിയ സി-ക്ലാസ് പുറത്തിറക്കിയിരിക്കുന്നത്

പെട്രോൾ മോഡൽ സി 200 ന് 55 ലക്ഷം രൂപയും ഡീസൽ മോഡൽ സി 220 ഡി, 330 ഡി എന്നിവയ്ക്ക് യഥാക്രമം 56 ലക്ഷം രൂപയും 61 ലക്ഷം രൂപയുമാണ് വില

Mercedes-Benz C 200 1.5 ലിറ്റർ പെട്രോൾ എഞ്ചിനിലാണ് വരുന്നത്, Mercedes-Benz C 220d, 330d എന്നിവയ്ക്ക് 2 ലിറ്റർ ഡീസൽ പവർട്രെയിനുകളാണ്

ഇന്റീരിയർ ലേഔട്ട് പുതിയ എസ്-ക്ലാസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതായതിനാൽ 2022 മെഴ്‌സിഡസ്-ബെൻസ് സി-ക്ലാസിന് ‘baby S-Class’ എന്ന് വിളിപ്പേരുണ്ട്

ഈ മോഡലിന് നാലാം തലമുറ മോഡലിനേക്കാൾ 65 mm നീളവും 10 mm വീതിയും ഉണ്ട്

പോർട്രെയിറ്റ് ശൈലിയിലുള്ള ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഡാഷ്‌ബോർഡ് ലേഔട്ടുമാണ് ഹൈലൈറ്റ്

11.9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ടു സോൺ ഓട്ടോമാറ്റിക് എസി, 3-ഡി മാപ്പ് നാവിഗേഷൻ, വോയ്‌സ് അസിസ്റ്റന്റ് സിസ്റ്റം

ബയോമെട്രിക് സ്‌കാനർ, ആംബിയന്റ് ലൈറ്റിംഗ്, സൺറൂഫ്, തുടങ്ങിയവയോടെയാണ് സെഡാൻ വരുന്നത്

ഈ വർഷം പത്ത് ഉൽപ്പന്നങ്ങൾ വിപണിയിൽ അവതരിപ്പിക്കാനാണ് മെഴ്സിഡസ് ബെൻസിന്റെ പദ്ധതി

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version