രാജ്യത്ത് 100 റെയിൽവേ സ്റ്റേഷനുകളിൽ പ്രൈം മിനിസ്റ്റർ വൈഫൈ ആക്‌സസ് നെറ്റ്‌വർക്ക് ഇന്റർഫേസ് അഥവാ PM-WANI സ്‌കീം അധിഷ്‌ഠിത Wi-Fi സേവനം റെയിൽടെൽ ആരംഭിച്ചു. റെയിൽടെൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ പുനീത് ചൗള സേവനത്തിന്റെ സോഫ്റ്റ് ലോഞ്ച് നിർവഹിച്ചു.

ആക്സസിന് വേണം Wi-DOT

2022 ജൂൺ അവസാനത്തോടെ ഘട്ടംഘട്ടമായി 6,102 റെയിൽവേ സ്‌റ്റേഷനുകളിലേക്കും (വൈഫൈ സൗകര്യം നിലവിൽ ഉള്ളിടത്ത്) RailTel-ന്റെ പൊതു Wi-Fi സേവനങ്ങളുടെ PM-WANI അടിസ്ഥാനമാക്കിയുള്ള ആക്‌സസ് വ്യാപിപ്പിക്കാനാണ് പദ്ധതിയിടുന്നത്. ഇത് ഏകദേശം 2,384 വൈഫൈ ഹോട്ട്സ്പോട്ടുകൾ സൃഷ്ടിക്കും. നിലവിൽ Google Play Store-ൽ ലഭ്യമായ ‘Wi-DOT’ എന്ന ആൻഡ്രോയിഡ് അധിഷ്ഠിത മൊബൈൽ ആപ്പ് വഴിയാണ് ഈ വൈഫൈ നെറ്റ്‌വർക്ക് ആക്‌സസ് ചെയ്യാൻ സാധിക്കുന്നത്.

C-DOT- RailTel സംയുക്ത സംരംഭം

റെയിൽവേ പവർ സപ്ലൈ യൂണിറ്റിന്റെ കണക്കനുസരിച്ച് , പദ്ധതിയ്ക്കു കീഴിൽ 22 സംസ്ഥാനങ്ങളും A1 കാറ്റഗറിയിലുള്ള 71 റെയിൽവേസ്റ്റേഷനുകളും ഉൾപ്പെടുന്നു. എല്ലാ സൈലോ വൈഫൈ നെറ്റ്‌വർക്കുകളുടേയും എളുപ്പത്തിലുള്ള ഉപയോഗം സാദ്ധ്യമാക്കാനും ജനങ്ങൾക്കിടയിലെ ബ്രോഡ്‌ബാൻഡ് ഉപയോഗം വർദ്ധിപ്പിക്കാനുമായുള്ള ഇന്ത്യൻ ടെലികോം ഡിപ്പാർട്ട്‌മെന്റിന്റെ സുപ്രധാന പദ്ധതികളിലൊന്നാണ് PM-WANI. C-DOT ഉം RailTel ഉം സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.ഇന്ത്യൻ റെയിൽവേ രംഗത്ത് നൂതന സാങ്കേതികവിദ്യകളുടെ രൂപകൽപ്പന,വികസനം, വിന്യാസം എന്നിവയിൽ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ PM-WANI സഹായകമാകുമെന്ന് വിലയിരുത്തുന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version