പാൻഡെമിക് വരുത്തിയ നിരവധി മാറ്റങ്ങളിൽ ഒന്നായിരുന്നു ക്യുആർ കോഡുകളുടെ വ്യാപകമായ ഉപയോഗം. ഡിജിറ്റൽ ഡാറ്റയുടെ ഈ ഗ്രാഫിക്കൽ റെപ്രസന്റേഷൻ പ്രിന്റ് ചെയ്യാനും സ്മാർട്ട്ഫോണോ മറ്റ് ഡിവൈസോ ഉപയോഗിച്ച് സ്കാൻ ചെയ്യാനുമാകും. റെസ്റ്റോറന്റ് മെനു, കാർ-ഹോം സെയിൽസ് വിവരങ്ങൾ, മെഡിക്കൽ, പ്രൊഫഷണൽ അപ്പോയിന്റ്മെന്റുകളിൽ ചെക്ക് ഇൻ ചെയ്യുന്നതിനും പുറത്തുപോകുന്നതിനും ഉൾപ്പെടെ, ഫിസിക്കൽ സമ്പർക്കം ഒഴിവാക്കാനും ആളുകളുമായുള്ള അടുത്ത ഇടപഴകലുകൾ ഒഴിവാക്കാനും സഹായിക്കുന്ന വിപുലമായ ഉപയോഗങ്ങൾ QR കോഡുകൾക്കുണ്ട്.
ഉൽപ്പന്ന പാക്കേജിംഗിലെ ബാർ കോഡുകളുടെ അടുത്ത ബന്ധുവാണ് QR കോഡുകൾ എന്ന് പറയാം.ബാർ കോഡുകൾ വിവരങ്ങൾ ഒരു ആക്സിസിൽ തിരശ്ചീനമായി സംഭരിക്കുന്നു. ബാർ കോഡുകൾ ആൽഫാന്യൂമെറിക് ഡാറ്റയെ വിവിധ വീതികളുള്ള കറുപ്പും വെളുപ്പും വരകളുടെ ഒരു ശ്രേണിയായി എൻകോഡ് ചെയ്യുന്നു. സ്റ്റോറിൽ, ഒരു പ്രൊഡക്റ്റിന്റെ ഐഡി വ്യക്തമാക്കുന്ന നമ്പറുകളുടെ സെറ്റ് ബാർ കോഡുകൾ രേഖപ്പെടുത്തുന്നു. ബാർ കോഡിന്റെ ഒരു ഭാഗം നശിപ്പിക്കപ്പെടുകയോ അവ്യക്തമാകുകയോ ചെയ്താലും, പ്രൊഡക്റ്റ് ഐഡി വായിക്കാൻ ഉപകരണത്തിന് എപ്പോഴും സാധ്യമാണ്. QR കോഡുകൾ ലംബവും തിരശ്ചീനവുമായ ആക്സിസുകളിൽ വിവരങ്ങൾ സംഭരിക്കുന്നു. ഇത് കൂടുതൽ ഡാറ്റ സൂക്ഷിക്കാൻ അനുവദിക്കുന്നു. ആ അധിക ഡാറ്റയാണ് ക്യുആർ കോഡുകളെ ബഹുമുഖമാക്കുന്നത്.
ഒരു ക്യുആർ കോഡിന്റെ അനാട്ടമി
നിങ്ങളുടെ സ്മാർട്ട്ഫോണിൽ കാണുന്നതുപോലുള്ള ക്യാമറ ഉപയോഗിച്ച് സ്കാൻ ചെയ്യാനാകുന്ന തരത്തിലാണ് QR കോഡുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. QR കോഡ് സ്കാനിംഗ് Android, iOS എന്നിവയിൽ നിരവധി ക്യാമറ ആപ്പുകളിൽ നിർമ്മിച്ചിരിക്കുന്നു. വെബ് ലിങ്കുകൾ സംഭരിക്കാൻ QR കോഡുകൾ മിക്കപ്പോഴും ഉപയോഗിക്കുന്നു. ടെക്സ്റ്റോ ചിത്രങ്ങളോ പോലുള്ള ഡാറ്റയും സംഭരിക്കാൻ കഴിയും.
നിങ്ങൾ ഒരു ക്യുആർ കോഡ് സ്കാൻ ചെയ്യുമ്പോൾ, നിങ്ങളുടെ ഫോണിന്റെ ക്യാമറയിലെ ക്യുആർ കോഡ് ക്യുആർ റീഡർ വ്യാഖ്യാനം ചെയ്യുന്നു. QR കോഡിൽ ഒരു URL ഉണ്ടെങ്കിൽ, നിങ്ങളുടെ ഫോൺ നിങ്ങൾക്ക് URL നൽകും. അതിൽ ടാപ്പ് ചെയ്യുക, നിങ്ങളുടെ ഫോണിന്റെ ഡിഫോൾട്ട് ബ്രൗസർ വെബ്പേജ് തുറക്കും.ക്യുആർ കോഡിന്റെ 30% നശിപ്പിച്ചാലും വായിക്കാൻ ബുദ്ധിമുട്ടായാലും, ഡാറ്റ വീണ്ടെടുക്കാനാകും.
QR കോഡുകൾ അപകടകരമാണോ?
QR കോഡുകൾ അപകടകരമല്ല.അവ ഡാറ്റ സംഭരിക്കുന്നതിനുള്ള ഒരു മാർഗമാണ്. എന്നിരുന്നാലും, ഇമെയിലുകളിലെ ലിങ്കുകൾ ക്ലിക്കുചെയ്യുന്നത് അപകടകരമാകുന്നത് പോലെ, QR കോഡുകളിൽ സംഭരിച്ചിരിക്കുന്ന URL-കൾ സന്ദർശിക്കുന്നതു പല തരത്തിൽ അപകടകരമാണ്. മറ്റൊരു വെബ്സൈറ്റിന് നിങ്ങളുടെ യൂസർ നെയിമോ പാസ്വേഡോ നൽകുന്നതിന് നിങ്ങളെ ഒരു ഫിഷിംഗ് വെബ്സൈറ്റിലേക്ക് കൊണ്ടുപോകാൻ QR കോഡിന്റെ URL-ന് കഴിയും. നിങ്ങളുടെ അക്കൗണ്ടിലേക്ക് ഒരു ഹാക്കർക്ക് ആക്സസ് നൽകുന്നത് പോലുള്ള ദോഷകരമായ എന്തെങ്കിലും ചെയ്യാനും കഴിയും. അത്തരമൊരു ആക്രമണത്തിന് നിങ്ങൾ സന്ദർശിക്കുന്ന വെബ്സൈറ്റിൽ ഒരു വൾണറബിലിറ്റി ആവശ്യമാണെങ്കിലും, ഇന്റർനെറ്റിൽ അത് സർവ്വസാധാരണമാണെന്ന് കരുതിയിരിക്കണം. ലോഗിൻ ചെയ്തിരിക്കുന്ന ഡിവൈസിൽ URL-ന് നിങ്ങളെ ഒരു malicious വെബ്സൈറ്റിലേക്ക് കൊണ്ടുപോകാൻ കഴിയും.
malicious URL-ന് നിങ്ങളുടെ ഉപകരണത്തിൽ ഒരു ആപ്ലിക്കേഷൻ തുറന്ന് ചില ആക്ഷനുകളെടുക്കാൻ കഴിയും. നിങ്ങൾ ഒരു സൂം ലിങ്ക് ക്ലിക്കുചെയ്യുമ്പോൾ, സൂം ആപ്ലിക്കേഷൻ തുറന്ന് സ്വയമേവ ഒരു മീറ്റിംഗിൽ ചേരുമ്പോൾ ഈ പ്രോസസ് നിങ്ങൾ കണ്ടിരിക്കാം. അത്തരം പ്രോസസ് സാധാരണമാണെങ്കിലും ചില ആപ്പുകളെ കബളിപ്പിച്ച് നിങ്ങളുടെ ഡാറ്റ വെളിപ്പെടുത്തുന്നതിന് ഒരു ഹാക്കർക്ക് ഇത് ഉപയോഗിക്കാം.
നിങ്ങൾ ഒരു QR കോഡിൽ ഒരു ലിങ്ക് തുറക്കുമ്പോൾ, URL സുരക്ഷിതമാണെന്നും വിശ്വസനീയമായ ഉറവിടത്തിൽ നിന്നാണ് വരുന്നതെന്നും ഉറപ്പാക്കേണ്ടത് പ്രധാനമാണ്. QR കോഡിന് നിങ്ങൾ തിരിച്ചറിയുന്ന ഒരു ലോഗോ ഉള്ളതിനാൽ ആ URL-ൽ നിങ്ങൾ ക്ലിക്ക് ചെയ്യണമെന്ന് അത് അർത്ഥമാക്കുന്നില്ല.ക്യുആർ കോഡ് സ്കാൻ ചെയ്യാൻ ഉപയോഗിക്കുന്ന ആപ്പിൽ എന്തെങ്കിലും വൾണറബിലിറ്റി ഉണ്ടെങ്കിൽ malicious ക്യുആർ കോഡുകൾ നിങ്ങളുടെ ഡിവൈസ് ആക്സസ് ചെയ്യാൻ ഒരു സാധ്യതയുമുണ്ട്. ലിങ്കിൽ നിങ്ങൾ ക്ലിക്ക് ചെയ്തില്ലെങ്കിലും QR കോഡ് സ്കാൻ ചെയ്താലും ഇത് ചിലപ്പോൾ സംഭവിക്കും. ഈ ഭീഷണി ഒഴിവാക്കാൻ, QR കോഡുകൾ സ്കാൻ ചെയ്യാനും ഉപകരണ നിർമ്മാതാവ് നൽകുന്ന വിശ്വസനീയമായ ആപ്പുകൾ നിങ്ങൾ ഉപയോഗിക്കണം. കസ്റ്റം QR കോഡ് ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നത് ഒഴിവാക്കണം. ഏതൊരു ടെക്നോളജിക്കും ഗുണത്തിനൊപ്പം ചില ദൂഷ്യവശങ്ങൾ കൂടിയുണ്ടെന്ന് മനസിലാക്കുന്നത് കൂടുതൽ കരുതലോടെ ഇവയെ സമീപിക്കാൻ നിങ്ങളെ സഹായിക്കും.