കോർപറേറ്റ് ജോലി ഉപേക്ഷിച്ച് Bharat Kalia ലൈഫ് ലോംഗ് ഓൺലൈൻ തുടങ്ങിയതെന്തിന്?
കോർപറേറ്റ് ജോലി ഉപേക്ഷിച്ച് Bharat Kalia ലൈഫ് ലോംഗ് ഓൺലൈൻ തുടങ്ങിയതെന്തിന്? 

ഉയർന്ന വരുമാനമുള്ള കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് മിക്സർ ഗ്രൈന്ററുണ്ടാക്കാൻ തുനിഞ്ഞിറങ്ങിയ ആരെയെങ്കിലും കുറിച്ച് നിങ്ങൾ മുൻപ് കേട്ടിട്ടുണ്ടോ? കേൾക്കുമ്പോൾ തന്നെ കൗതുകം തോന്നുന്നുവല്ലേ? എന്നാൽ അങ്ങനെ ഇറങ്ങിത്തിരിച്ച ഒരു സംരംഭകനെയാണ് ചാനൽ ഐ ആം ഇന്ന് പരിചയപ്പെടുത്തുന്നത്.


ഇന്റർനെറ്റും ഇ-കൊമേഴ്സും പ്രചാരം നേടിത്തുടങ്ങിയ സമയത്താണ് തന്റെ മാനേജ്‌മെന്റ് കൺസൾട്ടൻസി ജോലി ഉപേക്ഷിച്ച് ഭാരത് കാലിയ ഹോം അപ്ലെയൻസസ് രംഗത്തേക്കിറങ്ങുന്നത്. ലൈഫ് ലോംഗ് ഓൺലൈൻ എന്ന പേരിൽ 2015ൽ തുടക്കമിട്ട സ്റ്റാർട്ടപ്പ്, ഇന്ന് പ്രതിമാസം 40 കോടി രൂപ വരുമാനം നേടുന്ന സംരംഭമായി വളർന്നുകഴിഞ്ഞു. 30ഓളം വർഷമായി മാതാപിതാക്കൾ ഉപയോഗിച്ചിരുന്ന അതേ വീട്ടുപകരണങ്ങൾ ഉപയോഗിച്ചുകൊണ്ടിരുന്ന ഭാരതിന് ഉപഭോക്തൃ ഡ്യൂറബിൾ മേഖലയ്ക്ക് ഡിജിറ്റൽ നവീകരണം ആവശ്യമാണെന്ന് തോന്നിയ നിമിഷം മുതലാണ് ലൈഫ് ലോംഗ് ഓൺലൈനിന്റെ യാത്രയാരംഭിക്കുന്നത്.

വെറും അഞ്ച് വർഷത്തിനുള്ളിൽ, അതിവേഗം വളരുന്ന D2C ബ്രാൻഡായി ലൈഫ് ലോംഗ് ഓൺലൈൻ മാറിക്കഴിഞ്ഞു.‍‍ ഡെൽഹിയിലെ ഗുഡ്ഗാവ് ആസ്ഥാനമായി പ്രവർത്തനമാരംഭിച്ച സംരംഭത്തിലേക്ക് ഭാരതിന്റെ സഹപ്രവർത്തകനായ വരുൺ ഗ്രോവറും സംരംഭകനായ അതുൽ റഹേജയും കൂടി ചേർന്നതോടെയാണ് ബിസിനസ്സ് വളർന്നു തുടങ്ങിയത്.

     ആദ്യ പ്രോഡക്റ്റായ മിക്സർ ഗ്രൈന്ററിൽ നിന്ന് അഞ്ച് വർഷത്തിനുള്ളിൽ ഭാരതും അദ്ദേഹത്തിന്റെ സഹസ്ഥാപകരും ഹോം, കിച്ചൺ, ലൈഫ്സ്റ്റൈൽ വിഭാഗങ്ങളിൽ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ കൂട്ടിച്ചേർക്കുകയും, അതിവേഗം വളരുന്ന, ഡിജിറ്റൽ-ഫസ്റ്റ് കൺസ്യൂമർ ഡ്യൂറബിൾസ് ബ്രാൻഡായി മാറുകയും ചെയ്തു. മൊത്തത്തിലുള്ള വിൽപ്പനയുടെ 33 ശതമാനവും ഗൃഹോപകരണങ്ങളിൽ നിന്നും അടുക്കള ഉപകരണങ്ങളിൽ നിന്നുമാണ്, മൂന്നിലൊന്ന് ഗ്രൂമിംഗ്, സ്‌പോർട്‌സ് ഉൽപ്പന്നങ്ങളിൽ നിന്നും ബാക്കിയുള്ളത് ജീവിതശൈലി, ആരോഗ്യ വിഭാഗത്തിൽ നിന്നുമാണ്. മൂന്നുപേരിൽ നിന്ന് 60 അംഗങ്ങളായി ഉയർന്ന കമ്പനിയ്ക്ക് നിലവിൽ കോയമ്പത്തൂരിലും ഹരിയാനയിലുമായി മൂന്ന് ഫാക്ടറികളുണ്ട്. 60 മുതൽ 90 ദിവസം വരെ നീണ്ടുനിൽക്കുന്ന പ്രോഡക്ട് ഡെവലപ്പ്മെന്റ് സൈക്കിൾ എന്ന സംവിധാനത്തിലൂടെ ഉപഭോക്തൃ ആവശ്യങ്ങളെ കൃത്യമായി വിലയിരുത്തിയ ശേഷമാണ് ലൈഫ് ലോംഗ് ഓൺലൈൻ ഓരോ പ്രൊഡക്റ്റും നിർമ്മിക്കുന്നത്. 2019ൽ 76,400 കോടി രൂപയോളം ലാഭം നേടിയ സംരംഭം, 2025 ഓടെ 1.48 ലക്ഷം കോടി രൂപ നേട്ടമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭാവിയിൽ ബ്രാൻഡിന്റെ ഇന്നൊവേഷൻ സൈക്കിൾ കൂടുതൽ ഒപ്റ്റിമൈസ് ചെയ്യാനും യുവ എഞ്ചിനീയർമാരുമായും ഡിസൈനർമാരുമായും കൈകോർത്ത് നൂതനമായ ഉപഭോക്തൃ ഡ്യൂറബിൾ ഉൽപ്പന്നങ്ങൾ നിർമ്മിക്കാനും ലൈഫ് ലോംഗ് ഓൺലൈൻ പദ്ധതിയിടുന്നുണ്ട്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version