SHE POWER 3.0

പാൻഡെമിക്കിന് ശേഷമുള്ള സ്ത്രീകളുടെ മാറ്റവും സാധ്യതകളും ചർച്ച ചെയ്ത, ഷീപവർ മൂന്നാം എഡിഷന്റെ പ്രമേയം ഷീ സ്പീക്ക്സ് പവർ എന്നതായിരുന്നു. ടാറ്റ കൺസൾട്ടൻസിയിലെ സുജാത മാധവ് ചന്ദ്രൻ, ജ്യോതി രാമസ്വാമി, ഇന്ത്യയുടെ പാ‍‍ഡ് വുമൺ അഞ്ജു ബിഷ്ത്, സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് അംബിക പിള്ള, സോഷ്യൽ എൻട്രപ്രണർ ലക്ഷ്മി മേനോൻ, എന്നിവരുൾപ്പെടെയുള്ള ശക്തരായ വനിതകൾ ഷീപവറിൽ സംസാരിച്ചു.


സാങ്കേതിക വിദ്യ ഒരിക്കലും ജെൻഡർ കേന്ദ്രീകരിച്ചുള്ളതല്ലെന്ന് TCS Analytics & Insights head സുജാത മാധവ് ചന്ദ്രൻ അഭിപ്രായപ്പെട്ടു.

സ്ത്രീകൾ തനിച്ച് യാത്ര ചെയ്യുമ്പോഴുൾപ്പെടെ, സുരക്ഷയ്ക്കായി സാങ്കേതിക വിദ്യയെ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അവർ ഷീപവറിൽ സംസാരിച്ചു.

ഒരു സ്ത്രീ സംരംഭക എന്ന നിലയിൽ താൻ നേരിട്ട വെല്ലുവിളികളെക്കുറിച്ചും, വ്യക്തി ജീവിതത്തിൽ കടന്നുവന്ന ബുദ്ധിമുട്ടുകൾ, വർഷങ്ങൾ നീണ്ട സംരംഭക യാത്ര എന്നിവയെക്കുറിച്ചുള്ള അനുഭവങ്ങളും സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് അംബിക പിള്ള പങ്കുവെച്ചു.

പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ച പാനൽ ചർച്ചയും ശ്രദ്ധേയമായി.

ചാനൽ ഐ ആം ഫൗണ്ടർ ആന്റ് സിഇഒ, നിഷ കൃഷ്ണൻ, സൗഖ്യം റീയൂസബിൾ പാഡ്സ് മാനേജിംഗ് ഡയറക്ടർ അഞ്ജു ബിസ്ത്,ഡിസൈനറും സോഷ്യൽ എൻട്രപ്രണറുമായ ലക്ഷ്മി മേനോൻ

പാനലിൽ എക്സ്ക്ലൂസീവ് ഡിജിറ്റൽ വീഡിയോ മീഡിയ പ്ലാറ്റ്ഫോമായ ചാനൽ ഐ ആം ഫൗണ്ടർ ആന്റ് സിഇഒ, നിഷ കൃഷ്ണൻ, സൗഖ്യം റീയൂസബിൾ പാഡ്സ് മാനേജിംഗ് ഡയറക്ടർ അഞ്ജു ബിസ്ത്,ഡിസൈനറും സോഷ്യൽ എൻട്രപ്രണറുമായ ലക്ഷ്മി മേനോൻ എന്നിവർ സംസാരിച്ചു. സ്ത്രീകൾക്കായി റീയൂസബിളായ സാനിറ്ററി പാഡുകൾ നിർമ്മിക്കുന്ന സൗഖ്യയെന്ന തന്റെ സംരംഭത്തെക്കുറിച്ച് അഞ്ജു ബിസ്തും, യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് ആശ്രയിക്കാവുന്ന സുരക്ഷിതവും വൃത്തിയുള്ളതുമായ ടോയ്ലറ്റ് യാഥാർത്ഥ്യമാക്കിയ തന്റെ ടോയ്ലെസ്സ് എന്ന സംരംഭത്തെക്കുറിച്ച് ലക്ഷ്മി മേനോനും വിശദീകരിച്ചു.

ഒരു ബിസിനസ്സ് സംരംഭം എങ്ങനെ തുടങ്ങണമെന്നും അത് എങ്ങനെ വിജയകരമായി മുന്നോട്ടു കൊണ്ടുപോകണമെന്നും JIFFY.Ai കോ ഫൗണ്ടർ പായേലി ഘോഷ് പറഞ്ഞു.Frustration, idea bank,opportunity spotting, business model, plan എന്നിങ്ങനെ ഒരു സംരംഭം ആരംഭിക്കു ന്നതിനു മുൻപുള്ള വിവിധ ഘട്ടങ്ങളെക്കുറിച്ചും പായേലി ഘോഷ് വിശദീകരിച്ചു.

ആധുനികകാലത്ത് എത്രത്തോളം ആപത്ക്കരമായ രീതിയിലാണ് വ്യക്തി വിവരങ്ങളടക്കം കൈകാര്യം ചെയ്യപ്പെടുന്നതെന്ന ആശങ്കയാണ് TCS സൈബർ സെക്യൂരിറ്റി സ്പെഷ്യലിസ്റ്റായ ജ്യോതി രാമസ്വാമി പങ്കുവെച്ചത്. Confidentiality, integrity, availability എന്നിങ്ങനെ സൈബർ സെക്യൂരിറ്റിയുടെ നാല് പ്രധാന ഭാഗങ്ങളെക്കുറിച്ചും ജ്യോതി രാമസ്വാമി സംസാരിച്ചു.

മൈസ്റ്റോറി സെഷനിൽ, മഞ്ഞളിൽ നിന്ന് ആരോഗ്യകരവും സ്വാദിഷ്ഠവുമായ കുർക്കുമീൽ വിപണിയിലെത്തിക്കുന്ന ഗീതാ സലേഷ് സംരംഭക കഥ പറഞ്ഞു.എമേർജിംഗ് ടെക്നോളജിയെക്കുറിച്ച് അമേരിക്കയിലെ മർക്കറ്റ് യൂണിവേഴ്സിറ്റിയിലെ അമൃതാ ജോർജ്ജ് സംസാരിച്ചു. പരിപാടിയുടെ ഭാഗമായി, കരിയർ ഗൈഡൻസ് ആന്റ് ലേണിംഗ് പ്ലാറ്റ്ഫോമായ NELIECA യുടെ വെബ്സൈറ്റ് ലോഞ്ച് നടന്നു.


KSUM സംഘടിപ്പിച്ച കേരള ഇന്നവേഷൻ വീക്കിന്റെ ഭാഗമായാണ് കൊച്ചി കളമശേരി ഇന്റഗ്രേറ്റഡ് സ്റ്റാർട്ടപ്പ് കോംപ്ലക്സിൽ ഷീപവർ 3.0 സംഘടിപ്പിച്ചത്. സ്റ്റാർട്ടപ്പുകൾക്കും സംരംഭകർക്കുമായുള്ള രാജ്യത്തെ ആദ്യത്തെ എക്സ്ക്ലൂസീവ് ഡിജിറ്റൽ വീഡിയോ മീഡിയ പ്ലാറ്റ്ഫോമായ ചാനൽ ഐ ആം ഡോട്ട്.കോം ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്. സ്ത്രീ ഉന്നമനവും ശാക്തീകരണവും ലക്ഷ്യമിട്ടുള്ള പ്രോഗ്രാമായ ഷീപവറിന്റെ മൂന്നാം എഡിഷനാണ് കേരള ഇന്നവേഷൻ വീക്കിന്റെ ഭാഗമായി സംഘടിപ്പിച്ചത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version