Kerala Innovation Week- ഇന്നവേഷൻ, ടെക്നോളജി, ക്രിയേറ്റിവിറ്റി ഒരുമിപ്പിച്ച വേദി

ഇന്നവേഷൻ, ടെക്നോളജി, ഡിസൈന്‍, സംരംഭകത്വം, ക്രിയേറ്റിവിറ്റി, ഡിജിറ്റൽ, ആർട്ട്, മ്യൂസിക്.. യുവതലമുറയെ ആവേശം കൊളളിച്ച ഒരാഴ്ചയക്കാണ് കൊച്ചി സാക്ഷ്യം വഹിച്ചത്. മലയാളി യൗവനത്തിന് ഒരു പുതിയ ദിശാബോധം നല്‍കുന്നതായിരുന്ന കേരള ഇന്നവേഷന്‍ വീക്ക്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ഏറ്റവും വലിയ ഡിസൈന്‍- മേക്കര്‍- ടെക്നോളജി മേളയായി Kerala Innovation Week.

മെയ് 20 ന് നടന്ന സൈക്കിള്‍ റാലിയോടെയാണ് കളമശ്ശേരി ടെക്നോളജി ഇന്നോവേഷന്‍ സോണില്‍ ഇന്നോവേഷന്‍ വീക്കിന് തുടക്കമായത്. മേക്കത്തോണ്‍, ബിൽഡത്തോൺ, സൗജന്യ റോബോട്ടിക് പരിശീലനകളരി, ക്രിയേറ്റേഴ്സ് സമ്മിറ്റ്, ഡിസൈന്‍-ത്രീഡി- മേക്കര്‍ പ്രോഡക്റ്റുകൾ, ആര്‍ട്ട് വര്‍ക്ക്ഷോപ്പ്, ഫാബ് ലാബ് സന്ദര്‍ശിക്കാനുള്ള അവസരം എന്നിവയും ഇതോട് അനുബന്ധിച്ചുണ്ടായിരുന്നു.

സ്ത്രീകളെ സാങ്കേതിക തൊഴില്‍ മേഖലയിലേക്ക് ആകര്‍ഷിക്കാൻ Ernst & Young-ന്റെ സഹകരണത്തോടെ സംഘടിപ്പിച്ച Why Hack പാനല്‍ ചര്‍ച്ച സമകാലീന തൊഴില്‍ സാഹചര്യത്തിൽ ഏറെ പ്രാധാന്യമുള്ളതായിരുന്നു. വനിത സംരംഭകര്‍ക്ക് നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനു വേണ്ടി ഇന്‍വസ്റ്റര്‍ കഫെയും നടത്തി.

ഗവേഷണ സ്ഥാപനങ്ങളിലെ വാണിജ്യ സാധ്യതയുള്ള പ്രൊഡക്റ്റുകൾ വിപണിയുമായി ബന്ധിപ്പിക്കാനുള്ള റിങ്കിന്‍റെ സ്റ്റോളും ആകര്‍ഷണങ്ങ ളിലൊന്നായിരുന്നു. കേരളത്തിലെ സംരംഭങ്ങള്‍ക്ക് യു കെ, കാനഡ എന്നിവിടങ്ങളിലേക്ക് വിപണി വ്യാപിപ്പിക്കുന്നതിനു വേണ്ടി നിക്ഷേപകരുമായുള്ള കൂടിക്കാഴ്ചയും സംഘടിപ്പിച്ചു.

പാൻഡെമിക്കിന് ശേഷമുള്ള സ്ത്രീകളുടെ പരിണാമത്തെക്കുറിച്ചുളള ചർച്ചയുമായി ചാനൽ അയാം സംഘടിപ്പിച്ച ഷീപവർ 3.0യും ഇന്നവേഷൻ വീക്കിന്റെ ഭാഗമായി നടന്നു. ഷീ സ്പീക്ക്സ് പവർ എന്ന പ്രമേയത്തിൽ സ്ത്രീ ശാക്തീകരണം, സൈബർ സുരക്ഷ,സ്ത്രീ നേതൃത്വത്തിന്റെ പ്രാധാന്യം എന്നിങ്ങനെ വിവിധ വിഷയങ്ങൾ ഷീപവർ 3.0 ചർച്ച ചെയ്തു.

വിവിധ സെക്ടറിലുള്ള സ്റ്റാർട്ടപ്പ് ഫൗണ്ടേഴ്സിനെ ഉൾപ്പെടുത്തിയുള്ള ഫൗണ്ടേഴ്സ് സമ്മിറ്റ്- ഫണ്ടിംഗ് നേടിയ സ്റ്റാർട്ടപ്പുകളുടെ എക്സ്പീരിയൻസ് ഷെയറിംഗിന്റെയും ഇന്ററാക്ഷന്റെയും വേദിയായി

സോഷ്യൽ മീഡിയയിലെ ഇൻഫ്ലുയൻസേഴ്സിനെ ഉൾപ്പെടുത്തിയ ക്രിയേറ്റേഴ്സ് സമ്മിറ്റ് ഇന്നവേഷൻ വീക്കിന്റെ ശ്രദ്ധയാകർഷിച്ചു.
ഫാഷന്‍ ഷോ, സംഗീത നിശ, ഫുഡ് ഫെസ്റ്റ്, ഫ്ളീ ബസാര്‍ എന്നിവയും ക്രിയേറ്റേഴ്സ് സമ്മിറ്റിന് മാറ്റ് കൂട്ടി.
7 ദിവസം നീണ്ട് നിന്ന് ഇന്നോവേഷന്‍ വീക്കിൽ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും 10,000 ല്‍പരം പേർ പങ്കെടുത്തു. 40 ലധികം സ്പീക്കേഴ്സും, 30 ഓളം സ്റ്റേക്ക് ഹോൾഡേഴ്സും, 25 ല്‍പരം ഇന്നവേറ്റിവ് ഐഡിയ കമ്മ്യൂണിറ്റീസും പങ്കാളികളായി.

സംരംഭകത്വം വർദ്ധിപ്പിക്കാൻ പരസ്പര സഹകരണത്തോടെയുള്ള സ്റ്റാര്‍ട്ടപ്പ് എക്കോസിസ്റ്റം സംസ്ഥാനത്ത് രൂപപ്പെടുത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് KSUM ഇന്നവേഷൻ വീക്ക് അവതരിപ്പിച്ചത്. വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്‍റെ കൊച്ചിയിലെ ഗ്ലോബല്‍ ഷേപ്പേഴ്സിന്‍റെ സഹകരണവും ഈ ഉദ്യമത്തിനുണ്ടായിരുന്നു.

പുതിയ കാല സാങ്കേതികവിദ്യ ഉപയോഗിച്ച് സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകാനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു ഇന്നവേഷൻ വീക്ക്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version