ഇന്റർനെറ്റിൽ നിന്ന് വ്യക്തികളുടെ മുഖം തിരഞ്ഞു കണ്ടെത്തുന്നത് എളുപ്പമാക്കി സെർച്ച് എഞ്ചിനായ PimEyes. സമാന ചിത്രങ്ങൾ വിശകലനം ചെയ്യുന്നതിനും കണ്ടെത്തുന്നതിനുമായി റിവേഴ്സ് ഇമേജ് സെർച്ച് സാങ്കേതികവിദ്യയ്‌ക്കൊപ്പം, ഫെയ്സ് ഐഡന്റിഫിക്കേഷൻ സാങ്കേതികവിദ്യയും കമ്പനി ഈ സെർച്ച് എഞ്ചിനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2017ൽ രൂപകൽപ്പന ചെയ്ത PimEyesന്റെ യഥാർത്ഥ സ്ഥാപകൻ അജ്ഞാതനായി തുടരാൻ ആഗ്രഹിച്ചതിനാൽ, സുരക്ഷാ വിദഗ്ധനും, യൂറോപ്യൻ യൂണിവേഴ്സിറ്റി പ്രൊഫസറുമായ Giorgi Gobronidze ആണ് നിലവിൽ കമ്പനിയുടെ സ്ഥാപകനായി അറിയപ്പെടുന്നത്.

Clearview പോലെയല്ല  PimEyes


      PimEyes വഴി ഫലം ലഭിക്കാൻ കുറച്ച് സമയമെടുക്കും. PimEyes ഉപയോഗിച്ച്, Newyork Times പത്രപ്രവർത്തകരുടെയിടയിൽ നടത്തിയ പരിശോധനയിൽ, എല്ലാ പത്രപ്രവർത്തകരുടെയും ഫോട്ടോകൾ അതിൽ കണ്ടെത്തി. സൺഗ്ലാസും മാസ്‌കും ധരിച്ച മാധ്യമപ്രവർത്തകരുടെ പോലും ഫോട്ടോകൾ തിരിച്ചറിയാനായി.ഫെയ്സ് ഐഡന്റിഫിക്കേഷൻ പ്ലാറ്റ്ഫോമായ Clearview AI ചെയ്യുന്നതുപോലെ, PimEyes വ്യക്തികളുടെ സോഷ്യൽ മീഡിയയിൽ നിന്നുള്ള ചിത്രങ്ങൾ ഉൾപ്പെടുത്തുന്നില്ല, പകരം വാർത്തകൾ, ലേഖനങ്ങൾ, അവലോകന സൈറ്റുകൾ, ബ്ലോഗുകൾ എന്നിവയാണ് ഉപയോഗിക്കുന്നത്.

എങ്ങനെ ഉപയോഗിക്കാം PimEyes?


     മെഷീൻ ലേണിംഗ്, റിവേഴ്സ് ഇമേജ് സെർച്ച്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി ഇന്റർനെറ്റിൽ ചിത്രങ്ങൾ കണ്ടെത്താൻ സഹായിക്കുന്ന ഒരു മൾട്ടി പർപ്പസ് ടൂൾ ആണ് PimEyes. PimEyes വെബ്‌സൈറ്റ് തുറക്കുമ്പോൾ ഫോട്ടോ അപ്‌ലോഡ് ചെയ്യാനുള്ള ഓപ്ഷനോട് കൂടിയ ഒരു സെർച്ച് സെക്ഷൻ കാണാനാകും. ഫോട്ടോ അപ്‌ലോഡ് ചെയ്യാൻ ക്യാമറ ഐക്കണിൽ ക്ലിക്ക് ചെയ്യുക, അപ്‌ലോഡ് ചെയ്‌ത ശേഷം സെർച്ചിൽ ക്ലിക്ക് ചെയ്യുമ്പോൾ ഫോട്ടോ സെർച്ച് എഞ്ചിൻ തിരഞ്ഞു കണ്ടെത്തും. സൗജന്യമായും അല്ലാതെയും സേവനം നൽകുന്നുണ്ട് PimEyes.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version