1940 ൽ തുടങ്ങിയ MC Donaldsന്റെ സംരംഭക കഥ

പ്രതിദിനം 65 ദശലക്ഷത്തിലധികം ആളുകൾക്ക് ഭക്ഷണം നൽകുന്ന, ഓരോ ദിവസവും 100 ദശലക്ഷത്തിലധികം ബർഗറുകൾ വിളമ്പുന്ന ഒരു ഭക്ഷണശൃംഖല…. പറഞ്ഞുവരുന്നത് അമേരിക്കയിലെ ഏറ്റവും വലിയ ഫാസ്റ്റ്ഫുഡ് ശൃംഖലയായ മക്ഡൊണാൾസിനെക്കുറിച്ചാണ്. കാലിഫോർണിയയിലെ ഒരു ചെറിയ ഫാമിലി റെസ്റ്റോറന്റായി തുടങ്ങി ലോകത്തിലെ ഏറ്റവും വലിയ റസ്റ്റോറന്റ് ശൃംഖലകളിൽ ഒന്നായി വളർന്ന MC Donaldsന്റെ സംരംഭക കഥയാണ് ചാനൽ ഐ ആം ഇന്ന് പങ്കുവെയ്ക്കുന്നത്.

1940 കളുടെ തുടക്കത്തിലാണ് റിച്ചാർഡും മൗറീസ് മക്‌ഡൊണാൾഡും ചേർന്ന് MC Donalds സ്ഥാപിക്കുന്നത്. സിംപിൾ ഹാംബർഗറുകളും, ഫാമിലി ഫുഡ്ഡും ഏറ്റവും വേഗത്തിൽ വിളമ്പുന്ന മറ്റൊരു റെസ്റ്റോറന്റുമില്ലാതിരുന്ന കാലിഫോർണിയ സിറ്റിയിൽ, MC Donaldsന് വളരെപ്പെട്ടെന്നു തന്നെ കസ്റ്റമേഴ്സിനെ ആകർഷിക്കാൻ സാധിച്ചു. രുചികരവും വിലകുറഞ്ഞതുമായ MC Donalds ഫുഡ്ഡിനായി ഭക്ഷണപ്രേമികൾ റെസ്റ്റോറന്റിലേക്ക് ഒഴുകിയെത്തി. ‘ഡ്രൈവ് ത്രൂ റെസ്റ്റോറന്റ്’ എന്ന് സ്വയം വിശേഷിപ്പിച്ച MC Donalds, പക്ഷേ വളരെ വൈകിയാണ് സ്വന്തമായി ഒരു വ്യാപാരമുദ്ര നേടിയെടുക്കുന്നത്.1961-ൽ തങ്ങളുടെ ട്രേഡ് മാർക്കായി ക്ലൗൺ കഥാപാത്രമായ റൊണാൾഡ് മക്‌ഡൊണാൾഡിനെ അവർ അവതരിപ്പിച്ചു.

1950കളുടെ അവസാനത്തിൽ വ്യവസായിയായ റേ ക്രോക്ക്, മക്ഡൊണാൾഡ്സിന്റെ യാത്രയ്ക്കൊപ്പം ചേർന്നു. അദ്ദേഹത്തിന്റെ കരുത്തുറ്റ പിന്തുണയിൽ കമ്പനി ഒമ്പതിടങ്ങളിൽ കൂടി റെസ്റ്റോറന്റ് ശൃംഖലകൾ ആരംഭിക്കുകയും ഒരു മുൻനിര ഫ്രാഞ്ചൈസിയായി മാറുകയും ചെയ്തു. പിന്നീടിങ്ങോട്ടുള്ള 50ലധികം വർഷത്തെ കമ്പനിയുടെ വളർച്ച അവിശ്വസനീയമായിരുന്നു. പ്രാരംഭഘട്ടത്തിൽ അമേരിക്കയുടെ വിവിധ മേഖലകളിലേക്ക് പ്രവർത്തനമേഖല വ്യാപിപ്പിച്ചു.1921ൽ White Castle തുടങ്ങിവെച്ച യുഎസിലെ ഫാസ്റ്റ്ഫുഡ് വിപണി സമ്പന്നമാക്കിയതിൽ മക്ഡൊണാൾഡ്സിന്റെ പങ്ക് വളരെ വലുതാണ്.

ഇന്ന്, ലോകമെമ്പാടുമായി 34,000-ലധികം റെസ്റ്റോറന്റുകൾ മക്‌ഡൊണാൾഡ്സിനുണ്ട്. ബ്രേക്ക്ഫാസ്റ്റ് വിഭവമായ മക്മഫിൻസ് മുതൽ മക്‌ഷ്രിമ്പ് പോലുള്ള തനതായ വിഭവങ്ങൾ വരെ MC Donalds വിളമ്പുന്നു. ഇന്തോനേഷ്യ, ഈജിപ്ത് തുടങ്ങിയ വിദേശ രാജ്യങ്ങളിലടക്കം ശക്തമായ സാന്നിധ്യമുണ്ട് കമ്പനിയ്ക്ക്. 1996-ൽ ഡൽഹിയിലാണ് മക്‌ഡൊണാൾഡ്സ് അതിന്റെ ആദ്യത്തെ ഇന്ത്യൻ ഔട്ട്‌ലെറ്റ് തുറക്കുന്നത്. വെസ്റ്റേൺ മെനു ഇന്ത്യൻ രുചിക്കൂട്ടുകളെ തൃപ്തിപ്പെടുത്തില്ലെന്ന് മനസ്സിലാക്കിയ ബ്രാൻഡ്, പ്രാദേശിക രുചികൾ പരീക്ഷിക്കാൻ തുടങ്ങി. മുട്ടയില്ലാത്ത മയോണൈസ്, പന്നിയിറച്ചിയും പോത്തിറച്ചിയും ഇല്ലാത്ത മാംസം പാറ്റീസ്, ഉരുളക്കിഴങ്ങും കടലയും അടങ്ങിയ മക്അലൂ ടിക്കി, കോട്ടേജ് ചീസ് അടങ്ങിയ മസാലകൾ എന്നിവയും ഇത് അവതരിപ്പിച്ചു. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ MC Donalds ബർഗർ ഇനങ്ങൾ ഇന്ത്യയിലും ജനപ്രീതി നേടി.

1970-കളിൽ ഒരു പ്രത്യേക പ്രഭാതഭക്ഷണ മെനു അവതരിപ്പിച്ചത് മുതൽ ഭക്ഷണം തയ്യാറാക്കുന്നതിലെ നൂതന രീതികൾ വരെ…. മക്‌ഡൊണാൾഡ്സ് ഫുഡ്ഡ് ബിസിനസ്സിൽ കൊണ്ടുവന്ന പരിവർത്തനങ്ങൾ അത്ഭുതാവഹമാണ്. അതു തന്നെയാണ് അവരെ മറ്റ് ബ്രാൻഡുകളിൽ നിന്ന് വേറിട്ടതാക്കുന്നതും.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version