ട്രൗസർ ബിസിനസ്സിൽ തുടക്കം, Kishore Biyani വളർന്ന കഥ| Big Bazaar| Future Group| Food Bazaar
ട്രൗസർ ബിസിനസ്സിൽ തുടക്കം, Kishore Biyani വളർന്ന കഥ| Big Bazaar| Future Group| Food Bazaar

കിഷോർ ബിയാനി എന്നാൽ ഇന്ത്യൻ ബിസിനസ് ഇൻ‍ഡസ്ട്രിയിൽ ഒരു പാഠപുസ്തകമാണ്. ഫ്യൂച്ചർ ഗ്രൂപ്പിന്റെ ഈ അമരക്കാരൻ , Pantaloon, ബിഗ് ബസാർ തുടങ്ങിയ വൻ തുടങ്ങിയ റീട്ടെയിൽ ബിസിനസുകളുടെയും സ്ഥാപകനാണ . ഇന്ത്യയിലെ മോഡേൺ റീട്ടെയ്ൽ ബിസിനസിലെ അഗ്രഗണ്യൻ എന്ന് പറയാം.

രാജസ്ഥാനിലെ ഇടത്തരം വ്യാപാരി കുടുംബത്തിലാണ് കിഷോർ ബിയാനി ജനിച്ചത്. മുത്തച്ഛന്റെ കാലം മുതൽ തന്നെ കുടുംബം ബിസിനസിൽ ഏർപ്പെട്ടിരുന്നു. മുത്തച്ഛൻ രാജസ്ഥാനിൽ നിന്ന് നേരത്തെ തന്നെ മുംബൈയിൽ എത്തി, അവിടെ ധോതി-സാരികൾ എന്നിവ കച്ചവടം നടത്തിയിരുന്നു. പഠനത്തിൽ അത്ര മിടുക്കനല്ലാതിരുന്ന കിഷോർ നഗരത്തിലെ പ്രശസ്തമായ എച്ച്ആർ കോളേജിൽ നിന്നാണ് ബികോം പൂർത്തിയാക്കിയത്. ബിയാനിക്ക് ഒരു വിഷയത്തിൽ മാത്രമായിരുന്നു താൽപ്പര്യം, അത് ബിസിനസ്സായിരുന്നു. മണിക്കൂറുകളോളം കടയുടമകളുടെ കൂടെ ഇരുന്നു അദ്ദേഹം ഇടപാടുകാരെ നിരീക്ഷിച്ചിരുന്നു. ക്രമേണ ഒരു ഉപഭോക്താവിന്റെ മസ്തിഷ്കം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസിലാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. കിഷോർ തന്റെ പിതാവിന്റെയും സഹോദരന്മാരുടെയും ഒപ്പം ബാൻസി സിൽക്ക് മിൽസ് എന്ന പേരിലുളള ഫാബ്രിക്ബിസിനസിൽ പ്രവർത്തിച്ചു. കമ്പനിയുടെ പ്രവർത്തനരീതിയും ബിസിനസിനോടുള്ള അവരുടെ സമീപനവും തെറ്റാണെന്ന് അദ്ദേഹത്തിന് തോന്നി. ഈ സമയത്താണ് തന്റെ സുഹൃത്തുക്കളിൽ ചിലർ stonewashed ഫാബ്രിക് ട്രൗസർ ഉപയോഗിക്കുന്നത് ശ്രദ്ധയിൽ പെട്ടത്.ഇതോടെ ആദ്യസംരംഭത്തിന്റെ വിത്ത് ബിയാനിയുടെ ഉളളിൽ വീണു. ഒരു പ്രാദേശിക നിർമ്മാതാവിനെ കണ്ടെത്തി, തുണിത്തരങ്ങൾ നിർമ്മിച്ച് നഗരത്തിലെ തിരഞ്ഞെടുത്ത വസ്ത്ര നിർമ്മാതാക്കൾക്കും കടകൾക്കും വിൽക്കാനാരംഭിച്ചു. വസ്ത്ര നിർമ്മാതാക്കൾക്ക് വിൽക്കുന്നതിനായി ഫാഷനബിൾ ഫാബ്രിക് നിർമ്മാണം ലക്ഷ്യമിട്ട് 1983 ൽ അദ്ദേഹം സ്വന്തം ബിസിനസ്സ് ആരംഭിച്ചു. ട്രൗസറുകൾ നിർമ്മിക്കുകയും സ്വന്തം ബ്രാൻഡ് വസ്ത്രങ്ങൾ വിൽക്കുകയും ചെയ്തു, ഇത് 1987-ൽ മെൻസ് വെയർ നിർമ്മാണ ബിസിനസ്സ് ആരംഭിക്കുന്നതിലേക്ക് നയിച്ചു.
പുരുഷൻമാരുടെ ട്രൗസറുകൾക്കുള്ള നിർമാണത്തിനായി Manz wear Private Limited സ്ഥാപിച്ചു. ട്രൗസറുകൾ ഹിന്ദിയിൽ “Patloon” എന്നും വിളിച്ചിരുന്നു. അത് പിന്നീട് ബിയാനി ബ്രാൻഡ് നെയിമായ Pantaloon ആക്കി. ഫ്രാഞ്ചൈസി മോഡൽ ഉപയോഗിച്ച് അദ്ദേഹം “Pantaloon ” ബ്രാൻഡ് റീട്ടെയിലിലേക്ക് വിപുലീകരിച്ചു. 1994-ഓടെ Pantaloon ഫ്രാഞ്ചൈസി ബിസിനസ്സ് 9 മില്യൺ രൂപയുടേതായി മാറി. പിന്നീടാണ് ഫ്യൂച്ചർ ഗ്രൂപ്പിന് തുടക്കമിടുന്നത്. അർപ്പണബോധവും കഠിനാധ്വാനവുമായിരുന്നു അദ്ദേഹത്തിന്റെ വിജയരഹസ്യം.അതിനുശേഷം, 2001-ൽ ബിഗ് ബസാറിന് അടിത്തറ പാകി. Factory, Home Town, Food Bazaar, Central, Ezone, Fashion, തുടങ്ങി നിരവധി ബ്രാൻഡുകൾ ബിഗ് ബസാറിൽ ഫ്യൂച്ചർ ഗ്രൂപ്പിനൊപ്പം ചേർന്നു. 1997 ഓഗസ്റ്റിലാണ് ബിയാനി കൊൽക്കത്തയിൽ തന്റെ ആദ്യത്തെ ഡിപ്പാർട്ട്‌മെന്റ് സ്റ്റോർ തുറന്നത്. 2001 മുതൽ, ബിഗ് ബസാർ ബ്രാൻഡിന് കീഴിൽ ഡിപ്പാർട്ട്‌മെന്റൽ സ്റ്റോറുകളുടെ ഒരു നിര തുറന്ന ഫ്യൂച്ചർ ഗ്രൂപ്പ് അടുത്ത ആറ് വർഷത്തിനുള്ളിൽ അതിവേഗം 100 സ്റ്റോറുകൾ കൂട്ടിച്ചേർത്തു, ജനസംഖ്യയുടെ നാലിലൊന്ന് ആളുകൾ ഓരോ വർഷവും ബിഗ് ബസാർ സ്റ്റോറുകൾ സന്ദർശിക്കുന്നുവെന്നാണ് കണക്ക്.

2012 ആയപ്പോഴേക്കും 35 നഗരങ്ങളിലായി 65 സ്റ്റോറുകളിലേക്കും 21 ഫാക്ടറി ഔട്ട്‌ലെറ്റ് സ്റ്റോറുകളിലേക്കും പന്തലൂൺ വളർന്നു. പക്ഷേ 2012ൽ ഫ്യൂച്ചർ ഗ്രൂപ്പിന് 8,000 കോടി രൂപയുടെ ഏകീകൃത കടമുണ്ടായിരുന്നു, അതിൽ റീട്ടെയിൽ ബിസിനസ് കടം ഏകദേശം 6,000 കോടി രൂപയായിരുന്നു. കടം വീട്ടാനുള്ള ശ്രമത്തിൽ, ബിയാനി പാന്റലൂൺ റീട്ടെയിലിലെ തന്റെ ഭൂരിഭാഗം ഓഹരികളും 1,600 കോടി രൂപയ്ക്ക് ആദിത്യ ബിർള ഗ്രൂപ്പിന് വിറ്റു. 2016-ൽ അതുവരെ റീട്ടെയിൽ കമ്പനിയായിരുന്ന ഫ്യൂച്ചർ ഗ്രൂപ്പിനെ ഒരു കൺസ്യൂമർ ഗുഡ്സ് കമ്പനിയാക്കി മാറ്റാൻ അദ്ദേഹം തീരുമാനിച്ചു. 27 സ്വകാര്യ ലേബലുകൾ പുറത്തിറക്കി, ഒരു മുഴുനീള FMCG പോർട്ട്‌ഫോളിയോ സൃഷ്ടിച്ചുകൊണ്ട് അദ്ദേഹം കൺസ്യൂമർ ഗുഡ്സ് മേഖലയിലേക്ക് കടന്നു.2021 ഓടെ 20,000 കോടി രൂപയുടെ വിറ്റുവരവിലേക്ക് ഭക്ഷ്യ, എഫ്എംസിജി ബിസിനസ് വളർത്താനാണ് താൻ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം അന്ന് പറഞ്ഞു.എന്നാൽ റിലയൻസ് റീട്ടെയിൽ പോലുള്ളവയിൽ നിന്നുള്ള മത്സരത്തിനും ഇ-കൊമേഴ്‌സിന്റെ ആവിർഭാവത്തിനും ഇടയിൽ ബിയാനിയുടെ റീട്ടെയിൽ ബിസിനസ് വിപുലീകരിക്കുന്നതിന് മൂലധനത്തിന്റെ ആവശ്യകത വർദ്ധിച്ചു. ഇത് കടബാധ്യതകളുടെ കനം വർദ്ധിപ്പിച്ചു.
ഒരേസമയം വൈവിധ്യവൽക്കരണവും ബിസിനസ്സിന്റെ നിരവധി വിഭാഗങ്ങളിലേക്ക് പ്രവേശിച്ചതും ഒരു തെറ്റായിപ്പോയെന്ന് 2019-ൽ ബിയാനി സമ്മതിച്ചു. ഓൺലൈൻ സ്‌പെയ്‌സിലെ അവസരം നഷ്‌ടപ്പെടുത്തിയതിലും ബിയാനി നിരാശ പ്രകടിപ്പിച്ചു. പക്ഷേ അപ്പോഴേക്കും സ്ഥിതിഗതികൾ
വഷളായിരുന്നു. പാൻഡമിക് കാലം ഫ്യൂച്ചർ ഗ്രൂപ്പിനെ കടബാധ്യതകളുടെ നിലയില്ലാ കയത്തിലേക്ക് തളളിവിട്ടു. ഒടുവിലാണ് റിലയൻസ് റീട്ടെയ്ലുമായുളള ഫ്യൂച്ചർ ഗ്രൂപ്പിന്റെ 24,713 കോടി രൂപയുടെ കരാർ ഉണ്ടാകുന്നത്. ആമസോൺ അതിനെ നിയമപരമായി വെല്ലുവിളിച്ചതും പിന്നീടുണ്ടായ നിയമപോരാട്ടങ്ങളും കരാർ റദ്ദാക്കലും ഒക്കെ ഫ്യൂച്ചർ ഗ്രൂപ്പിന്റെ ഭാവിയെ പുതിയൊരു വഴിത്തിരിവിൽ എത്തിച്ചിരിക്കുന്നു. എന്തു തന്നെയായാലും ഇന്ത്യൻ ബിസിനസ് ചരിത്രത്തിൽ ഒരിക്കലും മറക്കരുതാത്ത ഒരു സംരംഭകനാണ് കിഷോർ ബിയാനിയെന്ന് പറയാം. അത് വിജയത്തിലായാലും പരാജയത്തിലായാലും വരുംകാല സംരംഭകർക്ക് ഒരു പാഠമാണ്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version