Online Betting പ്ലാറ്റ്‌ഫോമുകളെക്കുറിച്ചു പരസ്യം നൽകരുതെന്ന് കേന്ദ്രസർക്കാർ

ഓൺലൈൻ വാതുവെപ്പ് പ്ലാറ്റ്‌ഫോമുകളെക്കുറിച്ചു പരസ്യം നൽകുന്നത് ഒഴിവാക്കാൻ അച്ചടി, ഇലക്ട്രോണിക്, ഡിജിറ്റൽ മാധ്യമങ്ങൾക്ക് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിർദേശം

ഓൺലൈൻ വാതുവെപ്പ് വെബ്‌സൈറ്റുകളുടെ നിരവധി പരസ്യങ്ങൾ അച്ചടി, ഇലക്‌ട്രോണിക്, സമൂഹ, ഓൺലൈൻ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നതിന്റെ പശ്ചാത്തലത്തിലാണ് നീക്കം

രാജ്യത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും നിയമവിരുദ്ധമായ വാതുവെപ്പും ചൂതാട്ടവും, സാമൂഹിക-സാമ്പത്തിക അപകടസാധ്യത സൃഷ്ടിക്കുന്നതായി നിർദേശത്തിൽ പറയുന്നു.

ഓൺലൈൻ വാതുവെപ്പിന്റെ പരസ്യങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണ്. അവ രാജ്യത്തെ വിവിധ നിയമങ്ങളിലെ പരസ്യ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നില്ലെന്നും നിർദേശത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്

സ്വകാര്യ ടിവി ചാനലുകൾക്ക് ഓൺലൈൻ ഗെയിമിംഗിന്റെ പരസ്യങ്ങളിൽ അഡ്വർടൈസിംഗ് സ്റ്റാൻഡേർഡ്സ്
കൗൺസിൽ ഓഫ് ഇന്ത്യ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാനും നിർദേശം നൽകിയിരുന്നു

ഓൺലൈൻ, സമൂഹമാധ്യമങ്ങളോട് ഇത്തരം പരസ്യങ്ങൾ ഇന്ത്യയിൽ പ്രദർശിപ്പിക്കരുതെന്നും ഇന്ത്യൻ പ്രേക്ഷകരെ ലക്ഷ്യമാക്കി അത്തരം പരസ്യങ്ങൾ ചെയ്യരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version