Technology വരുത്തുന്ന മാറ്റങ്ങൾ :Sujata Madhav Chandran

Technology ആയാലും ഏത് മേഖലയായാലും റോളുകൾ (Roles) ഒരിക്കലും Gender Specific അല്ലെന്ന് ടാറ്റ കൺസൾട്ടൻസി സർവീസസിലെ (TCS) Data & Analytics, Competency Development-Head സുജാത മാധവ് ചന്ദ്രൻ. ഒരു ടെക്നോളജി റോളും ഏതെങ്കിലും ജെൻഡറിന് (Gender) വേണ്ടിയുളളതല്ലെന്ന് സുജാത പറഞ്ഞു. കോവിഡ്കാലം ഡാറ്റ എന്നത് എത്രമാത്രം പ്രാധാന്യമുളളതാണെന്ന് കാണിച്ചു തന്നു. മുൻവർഷം 150000 മെസേജുകൾ ഓരോ മിനിട്ടിലും ഫേസ്ബുക്കിൽ ഷെയർ ചെയ്യപ്പെട്ടു.150,000 ഫോട്ടോഗ്രാഫ്സ് അപ് ലോഡ് ചെയ്യപ്പെട്ടു. ഇൻസ്റ്റഗ്രാം ബിസിനസ് പ്രൊഫൈലുകളിൽ ക്ലിക്കുകൾ 140,000 ആണ് റെക്കോഡ് ചെയ്യപ്പെട്ടത്. യൂട്യൂബിൽ ഓരോ മിനിട്ടിലും 1500 HRS വീഡിയോ അപ്ലോഡ് ചെയ്യപ്പെട്ടു. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ഓരോ മിനിട്ടിലും സൂം മീറ്റിംഗിൽ പങ്കെടുത്തവരുടെ എണ്ണം 2 ലക്ഷമാണ്. ഓരോ മിനിട്ടിലും കൺസ്യൂമേഴ്സ് ഓൺലൈൻ ഷോപ്പിംഗിന് ചിലവഴിച്ചത് ബില്യൺ ഡോളറാണ്.

ടെക്നോളജി സത്രീകളെ വളരെയധികം സഹായിച്ചിട്ടുണ്ട്. പര്യാപ്തമായ സാനിട്ടേഷൻ സൗകര്യങ്ങളുടെ അഭാവം മൂലം 23% പെൺകുട്ടികൾക്ക് PUBERTY ക്ക് ശേഷം സ്കൂൾ പഠനം ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടു.

ടിസിഎസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ നടത്തിയ ആന്ധ്രപ്രദേശിലെ 45000ത്തോളം സ്കൂളുകളിൽ നടത്തിയ ഇൻസ്പെക്ഷനിൽ എന്തു കൊണ്ട് പെൺകുട്ടികൾ ഡ്രോപ്പ്ഔട്ട് ചെയ്യുന്നുവെന്ന് കണ്ടെത്തി. വൃത്തിയുളള വാഷ്റൂമുകളുടെ അഭാവമാണ് കാരണമായി കണ്ടെത്തിയത്. ഈ രീതിയിൽ ടെക്നോളജിയുടെ ഇടപെടൽ നമ്മുടെ ജീവിതത്തിൽ വളരെ മാറ്റങ്ങൾ വരുത്തുന്നു.

DATA IS THE NEW OIL എന്ന് എല്ലാവരും പറയും. പക്ഷേ “DATA IS THE NEW PLASTIC എന്നാണ് എനിക്ക് പറയാനുളളത്.”

ഓരോ മിനിട്ടിലും ഓരോ വർഷവും ജനറേറ്റ് ചെയ്യപ്പെടുന്ന ഡാറ്റ എങ്ങനെ ഡീൽ ചെയ്യുമെന്നതാണ് പ്രധാനം.ടെക്നോളജി അത് ഉപയോഗിക്കുന്നവരെ EMPOWER ചെയ്യുന്നു. ഡിജിറ്റൽ റെവല്യുഷന്റെ ഭാഗമാണ് നമ്മളെല്ലാവരും. പ്രൈവസി എന്നത് ഡിജിറ്റൽ വേൾഡിൽ സാധ്യമല്ല. നിങ്ങളുടെ മൊബൈൽ ഫോണിൽ ചെയ്യുന്ന എല്ലാ കാര്യങ്ങളും ട്രാക്ക് ചെയ്യപ്പെടുന്നുണ്ട്. സ്വിച്ച് ഓഫ് ആയിരിക്കുമ്പോഴും എത്ര മാത്രം കൃത്യമായി നിങ്ങളുടെ മൊബൈൽ ട്രാക്ക് ചെയ്യാനാകുമെെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version