2020-ലെ Facebook ഇടപാടിൽ disclosure rules ലംഘിച്ചതിന് റിലയൻസിന് പിഴ ചുമത്തി  SEBI

2020-ലെ ഫേസ്ബുക്ക് ഇടപാടിൽ disclosure rules ലംഘിച്ചതിന് റിലയൻസിന് പിഴ ചുമത്തി മാർക്കറ്റ് റെഗുലേറ്റർ SEBI. റിലയൻസിനും രണ്ട് കംപ്ലയൻസ് ഓഫീസർമാർക്കും 30 ലക്ഷം രൂപ പിഴ ചുമത്തി. 2020 മാർച്ചിൽ നടന്ന റിലയൻസ് ഫേസ്ബുക്ക് ഇടപാട് വിശദാംശങ്ങൾ കൃത്യമായി വെളിപ്പെടുത്തിയിട്ടില്ലെന്ന് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ. റിലയൻസ് ഓഹരികളിൽ വർദ്ധനവിന് കാരണമായ നിക്ഷേപത്തെക്കുറിച്ചുള്ള ‌വിശദാംശങ്ങൾ പത്രങ്ങൾ പ്രസിദ്ധീകരിച്ചതിന് ശേഷവും ഇടപാട് വെളിപ്പെടുത്തിയില്ലെന്ന് സെബി.

സ്ഥിരീകരിക്കാത്ത വിവരങ്ങൾ പരിശോധിച്ച് വിശദീകരിക്കുന്നതിനുളള ഉത്തരവാദിത്തം റിലയൻസ് പാലിച്ചില്ലെന്ന് സെബി വ്യക്തമാക്കി. 2020-ൽ ഫേസ്ബുക്ക് 5.7 ബില്യൺ ഡോളർ നിക്ഷേപമാണ് റിലയൻസ് ജിയോ പ്ലാറ്റ്ഫോംസിൽ നടത്തിയത്. മുകേഷ് അംബാനിയുടെ റിലയൻസ് നേരിട്ടിരുന്ന കനത്ത കടബാധ്യത കുറയ്ക്കാൻ ഈ കരാർ സഹായിച്ചിരുന്നു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version