വിവാടെകിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കേരളത്തിൽ നിന്ന് എഡ്ടെക് സ്റ്റാർട്ടപ്പ് TutAR

യൂറോപ്പിലെ ഏറ്റവും വലിയ ഇന്നൊവേഷൻ, സ്റ്റാർട്ട്-അപ്പ്, ടെക് ഇവന്റ് ആയ വിവാടെകിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കേരളത്തിൽ നിന്ന് എഡ്ടെക് സ്റ്റാർട്ടപ്പ് TutAR. ഫ്രാൻസിലെ പാരീസിൽ വർഷം തോറും നടക്കുന്ന ഇന്നൊവേഷൻ, സ്റ്റാർട്ട്-അപ്പ്, ടെക് ഇവന്റ് ആണ് VivaTech.VivaTech-ൽ ഇന്ത്യയെ പ്രതിനിധീകരിച്ച15 സ്റ്റാർട്ടപ്പുകളിൽ ഒന്നായാണ് TutAR പങ്കെടുത്തത്. ട്യൂട്ടർ ആപ്പ് സിഇഒയും ഫൗണ്ടറുമായ തോംസൺ ടോം ഇവന്റിൽ TutARverse അവതരിപ്പിച്ചു. സ്റ്റാർട്ട്-അപ്പ് ഷോകേസുകൾ, ഇന്നൊവേഷൻ എക്‌സിബിറ്റ്സ്, വർക്ക്‌ഷോപ്പുകൾ, പാനൽ ചർച്ചകൾ എന്നിവ ഇവന്റിന്റെ ഭാഗമായി നടക്കുന്നു.

ഇവന്റിൽ – Country of the Year ആയി ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടു. എഡ്ടെക് മേഖലയിൽ മെറ്റാവേഴ്സ് അധിഷ്ടിതമാക്കി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പാണ് TutAR. അധ്യാപകരെ സഹായിക്കുന്ന ഓഗ്‌മെന്റഡ് റിയാലിറ്റി അടിസ്ഥാനമാക്കിയുള്ള ടീച്ചിംഗ് പ്ലാറ്റ്‌ഫോമായി 2020-ലാണ് TutAR വികസിപ്പിച്ചത്. metaverse പ്ലാറ്റ്‌ഫോമിൽ സൃഷ്ടിച്ച TutARverse, അധ്യാപകരെയും വിദ്യാർത്ഥികളെയും ഡിജിറ്റൽ ലോകത്തിൽ ബന്ധിപ്പിക്കുന്നു. ഓൺലൈൻ, ഓഫ്‌ലൈൻ സെഷനുകളിൽ സംവേദനാത്മകവും ആകർഷകവുമായ വിഷ്വലൈസേഷൻ ആണ് TutAR നൽകുന്നത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version