Kitex തെലങ്കാനയിൽ 3,000 കോടിയുടെ നിക്ഷേപം നടത്തും: MD Sabu. M .Jacob

തെലങ്കാനയിൽ 3,000 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ച് Kitex Garments Managing Director സാബു.എം.ജേക്കബ്. തെലങ്കാന വാറങ്കലിലെ Kakatiya Mega Textile പാർക്കിലും ഹൈദരാബാദിന് സമീപമുള്ള സീതാറാംപൂരിലും, ടെക്സ്റ്റൈൽ യൂണിറ്റുകൾ സജ്ജീകരിക്കും. കാകതിയയിൽ ഉൽപ്പാദനത്തിന്റെ ആദ്യഘട്ടം 2023 ജനുവരിയോടെ ആരംഭിക്കാനും 2024 ലോടെ യൂണിറ്റ് പൂർണ്ണ ശേഷിയിലെത്തിക്കാനുമാണ് പദ്ധതിയിടുന്നത്. രണ്ടാംഘട്ടമെന്ന നിലയിൽ, സീതാറാംപൂരിലെ ടെക്സ്റ്റൈൽ യൂണിറ്റിൽ 2024ഓടെ ഉൽപ്പാദനം ആരംഭിക്കും.

11,000 തൊഴിലാളികൾക്ക് താമസ സൗകര്യങ്ങളും വിനോദ സൗകര്യങ്ങളും സഹിതം 210 ഏക്കർ വിസ്തൃതിയിലാണ് Kakatiyaയിലെ യൂണിറ്റ് സജ്ജമാക്കുന്നത്. ഇരു യൂണിറ്റുകളിലൂടെയുമായി 22,000 പേർക്ക് തൊഴിൽ നൽകുമെന്നും 25,000 പരോക്ഷ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും സാബു.എം. ജേക്കബ് വ്യക്തമാക്കി. കുട്ടികൾക്കായുള്ള സോക്‌സ്, കമ്പിളി കൊണ്ട് നിർമ്മിച്ച സ്ലീപ്പ് വെയർ തുടങ്ങിയ പുതിയ ഇനങ്ങളും കമ്പനി ഉത്പാദിപ്പിക്കും.Walmart, Target, Amazon, Gerber തുടങ്ങി യുഎസിലെ പ്രമുഖ റീട്ടെയിലർമാർക്കും ബ്രാൻഡുകൾക്കും കിറ്റെക്സ് ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നുണ്ട്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version