Edtech Startup Udayy Closed Operations, laid off all employees

രാജ്യത്ത് സ്കൂളുകൾ തുറന്നതോടെ, സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ് ചില എഡ് ടെക്ക് സ്റ്റാർട്ടപ്പുകൾ. 2019ൽ Karan Varshney, Mahak Garg, Yadav എന്നിവർ ചേർന്ന് ആരംഭിച്ച, ഗുരുഗ്രാം ആസ്ഥാനമായ ഉദയ്, പ്രതിസന്ധി കാരണം 100ലധികം ജീവനക്കാരെ പിരിച്ചുവിട്ടു. കിന്റർഗാർഡൻ മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് പഠന-വിദ്യാഭ്യാസ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന സ്റ്റാർട്ടപ്പായിരുന്നു ഉദയ്. പ്രതിമാസം ശരാശരി 1 മുതൽ 2 കോടി രൂപ വരെ വരുമാനത്തിലാണ് സ്റ്റാർട്ടപ്പ് പ്രവർത്തിച്ചിരുന്നത്. ഫെബ്രുവരിയിൽ യുഎസ് ആസ്ഥാനമായുള്ള നോർവെസ്റ്റ് വെഞ്ച്വർ പാർട്ണർമാരിൽ നിന്ന് ഉദയ് ഏകദേശം 10 മില്യൺ ഡോളർ സമാഹരിച്ചിരുന്നു. അതിൽ 8 മുതൽ 8.5 ദശലക്ഷം ഡോളർ നിക്ഷേപകർക്ക് തിരികെ നൽകിയെന്ന് ഉദയ് സഹസ്ഥാപകൻ സൗമ്യ യാദവ് വ്യക്തമാക്കി.

അടച്ചുപൂട്ടലുകൾ ആവർത്തിക്കുമ്പോൾ…..

2022 ഫെബ്രുവരിയിൽ, എഡ്‌ടെക് സ്റ്റാർട്ടപ്പായ Lido Learning സമാനമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി അടച്ചുപൂട്ടൽ പ്രഖ്യാപിച്ചിരുന്നു. കാര്യക്ഷമത വർധിപ്പിക്കുന്നതിനും റൺവേ നീട്ടുന്നതിനുമായി പുനഃസംഘടനയ്ക്ക് ഒരുങ്ങിയ എഡ്‌ടെക് പ്ലാറ്റ്‌ഫോമായ FrontRow കഴിഞ്ഞ ആഴ്ച പിരിച്ചുവിടൽ പ്രഖ്യാപിച്ചു. പ്രമുഖ എഡ് ടെക്ക് സ്റ്റാർട്ടപ്പായ Unacademy, 1,000-ത്തിലധികം ഓൺ-റോൾ, കരാർ ജീവനക്കാരെ പിരിച്ചുവിടുകയുണ്ടായി. നിരവധി Ed Tech സ്ഥാപനങ്ങൾ നിലവിൽ ഓൺലൈനിലും ഓഫ്‌ലൈനിലും പഠിക്കുന്ന ഹൈബ്രിഡ് ലേണിംഗ് മോഡലുകളിലേക്ക് കടന്നുവെങ്കിലും എല്ലാ സ്ഥാപനങ്ങൾക്കും ഈ രീതി പിന്തുടരാനാകുന്നില്ലെന്നതും വെല്ലുവിളിയാണ്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version