ഒറ്റ ചാർജ്ജിൽ 1000km,   ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ    BYD e6
ഒറ്റ ചാർജ്ജിൽ 1000km, ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ BYD e6

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംനേടി വാറൻ ബഫറ്റ് പിന്തുണയ്ക്കുന്ന ചൈനീസ് ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ BYD. BYD e6 ഒരൊറ്റ ബാറ്ററി ചാർജ്ജിൽ 1000 കിലോമീറ്റർ സഞ്ചരിച്ചാണ്  റെക്കോർഡ് ബുക്കിൽ ഇടം നേടിയത്. മുംബൈ മുതൽ ന്യൂഡൽഹി വരെ 2,203 കിലോമീറ്ററിലധികം സഞ്ചരിച്ച വാഹനം, 4 സംസ്ഥാനങ്ങളിലായി 9 നഗരങ്ങൾ പിന്നിട്ടു. ഇന്ത്യയിലുടനീളം 47,957,202 കിലോമീറ്ററോളം ദൂരം ഇതിനോടകം തന്നെ BYD, e6  പിന്നിട്ടു.

2021 നവംബറിലാണ് BYD, e6 ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ചത്. 29.15 ലക്ഷം രൂപയാണ് 71.7 kWh ബാറ്ററി പായ്ക്കോടു കൂടിയെത്തുന്ന ഇവിയുടെ എക്‌സ് ഷോറൂം വില. വാഹനത്തിലെ 70kWh ഇലക്ട്രിക്ക് മോട്ടോർ, 94 bhp ശേഷിയുള്ളതും 180  Nm ടോർക്ക് ഉൽപ്പാദിപ്പിക്കാൻ കഴിയുന്നതുമാണ്. Lithium iron phosphate   ബാറ്ററിയിൽ പ്രവർത്തിക്കുന്ന വാഹനം മണിക്കൂറിൽ 130 കിലോമീറ്ററോളം ദൂരം സഞ്ചരിക്കും.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version