ആരോഗ്യമേഖലയിലെ സ്റ്റാർട്ടപ്പ്, MYKAREനെ പരിചയപ്പെടാം
ആരോഗ്യമേഖലയിലെ സ്റ്റാർട്ടപ്പ്, MYKAREനെ പരിചയപ്പെടാം

എന്താണ് Mykare ?

ഹെൽത്ത്കെയർ രംഗത്ത് പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പാണ് Mykare. 3 പേരിൽ തുടങ്ങി ഇപ്പോൾ 30ലധികം ജീവനക്കാരുള്ള കമ്പനിയാണിത്.

ഇന്ത്യയിലെ ഭൂരിപക്ഷം ആശുപത്രികളും പല പരിമിതികളിലാണ് പ്രവർത്തിക്കുന്നത്. വിസിബിലിറ്റി, മാർക്കറ്റിംഗിനുള്ള കഴിവ്, വിവിധ റിസോഴ്സസുകളുടെ ഉപയോഗം എന്നിവ വളരെ കുറവായിരിക്കും. അത്തരം ആശുപത്രികൾ പലപ്പോഴും ഒരു ‍ഡോക്ടറോ, ഡോക്ടർമാരുടെ സംഘമോ അല്ലെങ്കിൽ ഒരു സംഘടനയുടെ നിയന്ത്രണത്തിലോ ആയിരിക്കും പ്രവർത്തിക്കുന്നത്. ഇത്തരം ആശുപത്രികൾക്ക് സമൂഹത്തിലെ ഒരു ചെറിയ വിഭാഗം ആളുകളിലേക്ക് മാത്രമേ റീച്ച് ചെയ്യാൻ സാധിക്കുകയുള്ളൂ. അതേസമയം, സാധാരണക്കാരായ രോഗികൾ എപ്പോഴും ചെലവ് കുറഞ്ഞ ആശുപത്രി സൗകര്യങ്ങൾ തിരയുന്നുണ്ടാകും. അവിടെയാണ് Mykare ആശുപത്രികൾക്കും രോഗികൾക്കും ഒരുപോലെ സഹായകരമാകുന്നത്. സുതാര്യമായ പേയ്മെന്റുകൾ, ഇൻഷുറൻസ് എന്നിവ വളരെയെളുപ്പത്തിൽ നടത്താനും Mykare സഹായിക്കുന്നു.
ലോജിസ്റ്റിക്സ്, സീറോ പേർസന്റേജ് മെഡിക്കൽ റെൻഡിംഗ്, പോസ്റ്റ്കെയർ എന്നിങ്ങനെ ആരോഗ്യമേഖലയിൽ പരിപൂർണ്ണ പിന്തുണയാണ്
Mykare നൽകുന്നത്.

അംഗീകാരങ്ങളും ഭാവിപദ്ധതികളും

Senu Sam, Founder| CEO Mykare

Mykareന് ആദ്യമായി ലഭിച്ച അംഗീകാരം ഐഐടി മദ്രാസിന്റെ പ്രീ ഇൻക്യുബേഷനാണ്. അത് കഴിഞ്ഞ് NASCOMന്റെ വെർച്വൽ ഇൻകുബേഷന് കമ്പനിയെ തെരഞ്ഞെടുത്തു. ഡെൽഹി ആസ്ഥാനമായുള്ള Acceleration company ഇൻകുബേഷനായി Mykare തെര‍ഞ്ഞെടുത്തു. അതു കഴിഞ്ഞ് സിലിക്കൺവാലി ആസ്ഥാനമായുള്ള Y Combinator, On Tech എന്നിവിടങ്ങളിൽ അപേക്ഷിച്ചു. On Tech ആദ്യ കൊഹേർട്ടിൽ Mykare തെരഞ്ഞെടുക്കപ്പെട്ടു. Inc 42 മാഗസിൻ Mykareനെ 2022 ലെ മികച്ച സ്റ്റാർട്ടപ്പായി തെരഞ്ഞെടുത്തിരുന്നു. നിലവിൽ Mykareന്റെ ബിസിനസ്സ് മോഡൽ ചെന്നൈയിലെ 10ഓളം ആശുപത്രികൾ പിന്തുടരുന്നു. ഹൈദരാബാദ്, പൂനെ, മുംബൈ, ബാംഗ്ലൂർ, കേരള തുടങ്ങി സൗത്ത് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കാനാണ് പദ്ധതിയിടുന്നത്. ഒന്നാംഘട്ടമെന്ന നിലയിൽ ഡിമാൻഡ് വർദ്ധിപ്പിക്കുക മാത്രമാണ് ഉദ്ദേശിക്കുന്നത്. രണ്ടാംഘട്ടമെന്ന നിലയിൽ Mykareന്റെ തന്നെ touch points മെട്രോ നഗരങ്ങൾ കേന്ദ്രീകരിച്ച് ആരംഭിക്കും. രോഗികൾക്ക് Mykare കൗണ്ടറുകളെ സമീപിച്ച് മുഴുവൻ ചികിത്സാഘട്ടങ്ങളും, കൺസൾട്ടേഷനും അവിടെ ചെയ്യാനും സാധിക്കും. സർജറി മാത്രം Mykareമായി സഹകരിക്കുന്ന മറ്റു സംവിധാനങ്ങൾ വഴി നൽകും.

ഫണ്ട് റൈസിംഗ്

നിലവിൽ Mykare 15 കോടി രൂപയാണ് സ്വരൂപിക്കാനുദ്ദേശിക്കുന്നത്. ഫണ്ട് റൈസിംഗിന്റെ ഏകദേശം 90 ശതമാനവും ഇന്ത്യയിലെ വൻ നിക്ഷേപകരായ ola, oyo, paytm തുടങ്ങിയ കമ്പനികളുടെ നേതൃനിരയിലുള്ളവരിൽ നിന്നാണ് സ്വരൂപിക്കുന്നത്. Avana seed capital, Arjun vaidya തുടങ്ങിയ നിക്ഷേപകരും മൈ കെയറിനെ പിന്തുണയ്ക്കുന്നുണ്ട്.

Mykare ടീം

Mykare ഫൗണ്ടിംഗ് ടീമായുള്ളത് 4 പേരാണ്

  • ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ശ്രുതി 20 വർഷമായി ഹെൽത്ത്കെയർ രംഗത്തായിരുന്നു. അപ്പോളോ, ആസ്റ്റർ ദുബായ് തുടങ്ങിയ സ്ഥാപനങ്ങളുടെ ഓപ്പറേറ്റിംഗ് ഓഫീസറായി പ്രവർത്തിച്ചിട്ടുണ്ട്
  • ചീഫ് ടെക്നോളജി ഓഫീസറായ Rahmathulla 10 വർഷക്കാലത്തോളം ഇൻഫോസിസിന്റെ ടെക്ക് ലീഡായി പ്രവർത്തിച്ചിട്ടുണ്ട്
  • Joash Philipose 9 വർഷമായി കമ്പനിയുടെ പ്രോഡക്ട് മാർക്കറ്റിംഗ് ഹെഡ്ഡായി പ്രവർത്തിക്കുന്നു
  • ഫൗണ്ടിംഗ് ടീമിന് പിന്തുണയുമായി 34 പേരടങ്ങുന്ന വലിയൊരു ടീമും ഉണ്ട്
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version