iOS,ആൻഡ്രോയിഡ് ഫോണുകളെ ലക്ഷ്യമിട്ട് ഇറ്റാലിയൻ സ്പൈവെയർ Hermit

ഇറ്റാലിയൻ സ്പൈവെയർ ഉപയോഗിച്ച് ഹാക്കർമാർ ആപ്പിൾ, ആൻഡ്രോയിഡ് ഫോണുകളെ ലക്ഷ്യമിട്ടതായി ഗൂഗിൾ റിപ്പോർട്ട്. ‘ഹെർമിറ്റ്’ എന്ന എന്റർപ്രൈസ്-ഗ്രേഡ് ആൻഡ്രോയിഡ് സ്പൈവെയർ എസ്എംഎസ് സന്ദേശങ്ങൾ വഴി ഉപയോഗിച്ചതിന്റെ തെളിവുകൾ ഗൂഗിൾ കണ്ടെത്തി. ഇറ്റാലിയൻ കമ്പനിയുടെ ഹാക്കിംഗ് ടൂളുകൾ ഉപയോഗിച്ച് ഇറ്റലിയിലും കസാക്കിസ്ഥാനിലും ആപ്പിൾ, ആൻഡ്രോയിഡ് സ്‌മാർട്ട്‌ഫോണുകളിൽ ചാരപ്പണി നടത്തി. ഇറ്റാലിയൻ സ്പൈവെയർ കമ്പനി ആർ‌സി‌എസ് ലാബ്, മൂന്ന് പതിറ്റാണ്ടിലേറെയായി സജീവമായ അറിയപ്പെടുന്ന ഡവലപ്പർ ആണ് ആർസിഎസ് ലാബ്. പാകിസ്ഥാൻ, ചിലി, മംഗോളിയ, ബംഗ്ലാദേശ്, വിയറ്റ്നാം, മ്യാൻമർ, തുർക്ക്മെനിസ്ഥാൻ എന്നിവിടങ്ങളിലെ സൈനിക, രഹസ്യാന്വേഷണ ഏജൻസികളുമായി ഇടപഴകിയിട്ടുണ്ട്. ബിസിനസ്സ് എക്‌സിക്യൂട്ടീവുകൾ, മനുഷ്യാവകാശ പ്രവർത്തകർ, പത്രപ്രവർത്തകർ, അക്കാദമിക് വിദഗ്ധർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയ ഉന്നതരെ ലക്ഷ്യമിട്ടു ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്ക് ഗൂഗിൾ മുന്നറിയിപ്പ് നൽകുകയും Google Play Protect-ൽ മാറ്റങ്ങൾ വരുത്തുകയും ചെയ്തു ഹെർമിറ്റിന്റെ ഐഒഎസ് പതിപ്പിനെക്കുറിച്ചും ഗൂഗിൾ മുന്നറിയിപ്പ് നൽകിയിരുന്നു. ഇസ്രയേലി സൈബർ കമ്പനിയായ എൻഎസ്ഒ ഗ്രൂപ്പ് വികസിപ്പിച്ച സ്പൈവെയർ പെഗാസസ് ഇന്ത്യയിലുൾപ്പെടെ നിരീക്ഷണത്തിന് ഉപയോഗിച്ചത് വിവാദമായിരുന്നു. ഇന്ത്യയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ നിന്നുള്ള ആക്ടിവിസ്റ്റുകൾ, പത്രപ്രവർത്തകർ, രാഷ്ട്രീയ നേതാക്കൾ എന്നിവരുടെ നിരീക്ഷണത്തിനായിട്ടാണ് പെഗാസസ് ഉപയോഗിച്ചത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version