3,000 കോടി രൂപ നിക്ഷേപവുമായി സ്വീഡിഷ് ഫർണിച്ചർ റീട്ടെയ്‌ലർ IKEA  ബെംഗളൂരുവിൽ
3,000 കോടി രൂപ നിക്ഷേപവുമായി സ്വീഡിഷ് ഫർണിച്ചർ റീട്ടെയ്‌ലർ IKEA ബെംഗളൂരുവിൽ

3,000 കോടി രൂപ നിക്ഷേപവുമായി സ്വീഡിഷ് ഫർണിച്ചർ റീട്ടെയ്‌ലർ IKEA ബെംഗളൂരുവിൽ. IKEA യുടെ ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റോറാണ് ബംഗളുരുവിൽ ഉദ്ഘാടനം ചെയ്തത്. 12.2 ഏക്കറിൽ 460,000 ചതുരശ്ര അടിയിൽ വ്യാപിച്ചു കിടക്കുന്നതാണ് നാഗസാന്ദ്രയിലെ സ്റ്റോർ. 1000 പേർ ജോലി ചെയ്യുന്ന നാഗസാന്ദ്ര സ്റ്റോറിൽ ജീവനക്കാരിൽ 48% സ്ത്രീകളും 72 ശതമാനം ജീവനക്കാരും പ്രാദേശിക നിയമനവുമാണ്. ഫോർക്ക്ലിഫ്റ്റ് ഡ്രൈവിംഗ്, പവർ സ്റ്റാക്കിംഗ്, അസംബ്ലി, ഇൻസ്റ്റാളേഷൻ സേവനങ്ങൾ എന്നിങ്ങനെ പുരുഷന്മാർ ചെയ്തു വന്ന ജോലികളും സ്ത്രീകളാണ് നിർവഹിക്കുക. ബെംഗളൂരുവിൽ ഈ വർഷം 5 ദശലക്ഷം സന്ദർശകരെ ആകർഷിക്കുമെന്ന് കമ്പനി അറിയിച്ചു.

7,000-ത്തിലധികം അഫോഡബിളും നല്ല നിലവാരമുള്ളതും നന്നായി രൂപകൽപ്പന ചെയ്തതുമായ ഹോം ഫർണിഷിംഗ് ഉൽപ്പന്നങ്ങൾ ബംഗളുരു സ്റ്റോറിൽ നൽകും. 2018-ൽ, IKEA ആദ്യ സ്റ്റോർ ഹൈദരാബാദിലാണ് തുറന്നത്. 2020, 2021 വർഷങ്ങളിൽ നവി മുംബൈയിലും മുംബൈയിലും സ്റ്റോറുകൾ തുറന്നു. സ്റ്റോർ തുറന്ന ദിനങ്ങളിലെ മണിക്കൂറുകൾ നീണ്ട ക്യൂ ബംഗളുരുവിൽ ഗതാഗത തടസ്സം സൃഷ്ടിച്ചത് ട്വിറ്ററിൽ ട്രെൻഡിംഗ് ആയിരുന്നു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version