ഡ്രോൺ ഉപയോഗിച്ച് മരുന്നെത്തിച്ച്  Aster MIMS;ഡ്രോൺ മെഡിസിൻ ഡെലിവറി 6 ജില്ലകളിലേക്കു കൂടി
ഡ്രോൺ ഉപയോഗിച്ച് മരുന്നെത്തിച്ച് Aster MIMS;ഡ്രോൺ മെഡിസിൻ ഡെലിവറി 6 ജില്ലകളിലേക്കു കൂടി

മെഡിക്കൽ രംഗത്ത് ഡ്രോണിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തി കോഴിക്കോട് Aster MIMS ഹോസ്പിറ്റൽ. കോഴിക്കോട് മിംസിൽ നിന്നും മലപ്പുറം ജില്ലയിലെ അരീക്കോട്ടെ MIMS മദർ ആശുപത്രിയിലേക്ക് ഡ്രോൺ ഉപയോഗിച്ച് മരുന്നെത്തിച്ചു. ഒന്നര മണിക്കൂർ കൊണ്ട് പിന്നിടേണ്ട ദൂരം 30 മിനിറ്റ് കൊണ്ടാണ് ഡ്രോൺ പിന്നിട്ടത്. ഡെൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന SKY AIR MOBILITY ആണ് സംവിധാനത്തിന് പിന്നിൽ.

പ്രത്യേക കേന്ദ്രത്തിലിരിക്കുന്ന പൈലറ്റിന്റെ നിയന്ത്രണത്തിലാകും ഡ്രോണിന്റെ യാത്ര. വീടുകളിലടക്കം ഡ്രോണുകളുപയോഗിച്ച് മരുന്നെത്തിക്കുകയാണ് പ്രധാന ലക്ഷ്യം. ഭാവിയിൽ അപകടസ്ഥലങ്ങളിലേക്ക് മരുന്നെത്തിക്കാനും അവയവം കൊണ്ടുപോകാനുമെല്ലാം സംവിധാനം ഉപയോഗപ്പെടുത്തും. MIMS പ്രവർത്തിക്കുന്ന സംസ്ഥാനത്തെ 6 ജില്ലകളിലേക്ക് ഡ്രോൺ ഉപയോഗം വ്യാപിപ്പിക്കാനാണ് പദ്ധതിയിടുന്നത്. 30 കിലോമീറ്റർ മുതൽ 100 കിലോമീറ്റർ വരെ ദൂരപരിധിയിൽ സാധനങ്ങളുമായി പറക്കാൻ കഴിയുന്ന ഡ്രോണുകളുമുണ്ട്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version