അന്താരാഷ്ട്ര വ്യാപാര ഡാറ്റാ വിശകലനത്തിനായി NIRYAT പോർട്ടൽ പുറത്തിറക്കി കേന്ദ്രസർക്കാർ

ഇറക്കുമതി, കയറ്റുമതി വിശകലനം സമഗ്രമായി കൈകാര്യം ചെയ്യുന്ന NIRYAT പോർട്ടൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. സർക്കാരിന്റെ ആത്മനിർഭർ ഭാരത് ദൗത്യത്തെ ഉത്തേജിപ്പിക്കുന്നതും വ്യാപാര-വാണിജ്യ മേഖലയിൽ എംഎസ്എംഇകൾക്കടക്കം ഗുണകരമാകുന്നതുമാണ് പോർട്ടലെന്ന് പ്രധാനമന്ത്രി പറഞ്ഞു. അന്താരാഷ്ട്ര വ്യാപാരവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന എല്ലാവർക്കും തത്സമയ വിവരങ്ങൾ നൽകുന്നതിനായുള്ള പോർട്ടലാണ് NIRYAT അഥവാ National Import- export record for yearly analysis of trade.

ഇന്ത്യയുടെ വിദേശവ്യാപാരവുമായി ബന്ധപ്പെട്ട നിർണ്ണായക വിവരങ്ങൾ നിര്യാതിലൂടെ എളുപ്പത്തിൽ ആക്സസ് ചെയ്യാം. ഉപയോക്താക്കൾക്ക് അവരുടെ ഉപയോക്തൃനാമം, പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് പോർട്ടലിൽ ലോഗിൻ ചെയ്ത് വിവരങ്ങൾ തേടാം. ലോകത്തെ 200-ലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന 30-ലധികം ചരക്ക് ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ പോർട്ടലിൽ നിന്ന് ലഭ്യമാകും. ഭാവിയിൽ ജില്ല തിരിച്ചുള്ള കയറ്റുമതിവിവരങ്ങളും നിര്യാത് പോർട്ടലിൽ ലഭ്യമാകും.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version