Startup റാങ്കിംഗിൽ Top Performer പുരസ്കാരം മൂന്നാം തവണയും നേടി കേരളം

കേന്ദ്രത്തിന്റെ സ്റ്റാർട്ടപ്പ് റാങ്കിങ്ങിൽ മികച്ച പ്രകടനത്തിനുളള ടോപ് പെർഫോമർ പുരസ്കാരം മൂന്നാം തവണയും കേരളം നേടി. കേരളത്തിലെ സ്റ്റാർട്ടപ്പ് മേഖല ശരിയായ ദിശയിൽ മുന്നോട്ട് പോകുന്നു എന്ന ഉറപ്പാണ് ഈ ബഹുമതി നാടിനു നൽകുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മികച്ച സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം ബിൽഡ് ചെയ്യാൻ ഉൽപ്പന്ന രൂപകൽപ്പനയ്ക്കും വികസന പ്രവർത്തനങ്ങൾക്കുമുള്ള ഡിജിറ്റൽ ഹബ്ബെന്ന നിലയിൽ കേരള സ്റ്റാർട്ടപ്പ് മിഷനെ അടയാളപ്പെടുത്തുന്നു. 2026 ഓടെ 15,000 സ്റ്റാർട്ടപ്പുകൾ കൂടിയാരംഭിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. എ കാറ്റഗറിയിൽ നിന്ന് തെലങ്കാന, കേരളം, മഹാരാഷ്ട്ര, ഒഡീഷ എന്നീ നാല് സംസ്ഥാനങ്ങളാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. ഡെവലപ്പിംഗ് സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം കാറ്റഗറിയിൽ ഗുജറാത്തും കർണാടകയും ബെസ്റ്റ് പെർഫോമേഴ്സ് എന്ന് സ്റ്റാർട്ടപ്പ് റാങ്കിങ്ങ് പറയുന്നു. തമിഴ്നാട്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, പഞ്ചാബ്, അസം എന്നീ സംസ്ഥാനങ്ങൾ മൂന്നാം നിരയിൽ എത്തി. ഡിപ്പാർട്ട്‌മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് ആണ് സംസ്ഥാനങ്ങളുടെ സ്റ്റാർട്ടപ്പ് റാങ്കിംഗ് മൂന്നാം വർഷവും നിർണയിച്ചത്. വളർന്നുവരുന്ന സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം വികസിപ്പിക്കുന്നതിന് സ്വീകരിച്ച സംരംഭങ്ങളെ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ്. ഇന്ത്യയ്ക്ക് നിലവിൽ രാജ്യവ്യാപകമായി 70,809 സ്റ്റാർട്ടപ്പുകൾ ഉണ്ടെന്ന് പുതിയ റാങ്കിംഗ് പുറത്തിറക്കിക്കൊണ്ട് വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version