ഇന്ത്യയിൽ 150 പുതിയ ശാഖകൾ കൂടി തുറക്കാൻ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാൻസിന് RBI അനുമതി. ദക്ഷിണേന്ത്യയിലും ഉത്തരേന്ത്യയിലും ശാഖകൾ വിപുലീകരിക്കാൻ കമ്പനി പദ്ധതിയിടുന്നു. ഉപഭോക്തൃ അടിത്തറ വിപുലീകരിക്കാനും, സ്വർണ്ണ വായ്പയടക്കമുള്ള സേവനങ്ങളിലേക്ക് പുതിയ ഉപഭോക്താക്കളെ ആകർഷിക്കാനും വിപുലീകരണം സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു.
മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം തുറക്കുന്ന പുതിയ ശാഖകൾ, നിലവിലുള്ള 4,617 ശാഖകളുടെ ശൃംഖലയിലേക്ക് കൂട്ടിച്ചേർക്കും. അടുത്ത രണ്ട് മാസത്തിനുള്ളിൽ ഈ ശാഖകൾ പ്രവർത്തനക്ഷമമാക്കാനാണ് മുത്തൂറ്റ് ലക്ഷ്യമിടുന്നത്. വിപുലീകരണത്തിന്റെ ഭാഗമായി 600 പേരെ കൂടി പരിശീലിപ്പിക്കാനും നിയമിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്.