മാട്രിമോണിയൽ പ്ലാറ്റ്ഫോമിലെ ജനപ്രിയ കീവേഡുകളുടെ പട്ടികയിൽ ഇപ്പോൾ “startup employee” “startup founders” എന്നിവയാണുളളതെന്ന്കേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖർ. Shaadi.com-ൽ ആളുകൾ ഏറ്റവുമധികം തിരഞ്ഞ കീവേഡുകൾ ഐഎഎസോ ഐപിഎസോ അല്ല “startup employee” “startup founders” എന്നിവയാണെന്ന് കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു. ടാറ്റയുടെ സ്ഥാപനമോ ബിർളയുടെ കമ്പനിയോ അല്ല, സ്റ്റാർട്ടപ്പ് ജീവനക്കാരനോ സ്റ്റാർട്ടപ്പ് സ്ഥാപകനോ ആണ് ഡിമാൻഡ് കൂടുതലെന്നാണ് മന്ത്രി അഭിപ്രായപ്പെട്ടത്. എന്നാൽ മന്ത്രി തമാശ പറഞ്ഞതാണോ അതോ ഗൗരവമായാണോ എന്നതിന് മറുപടിയായി ജസ്റ്റ് ഫോർ ലാഫ്സ് എന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്
Shaadi.com-ൽ സ്റ്റാർട്ടപ്പുകാർക്ക് ഡിമാൻഡ്?
മാട്രിമോണിയലിലെ ജനപ്രിയ കീവേഡുകൾ "startup employee" "startup founders" എന്ന് മന്ത്രി രാജീവ് ചന്ദ്രശേഖർ
Related Posts
Add A Comment