നഗരത്തിലെ പൊതുഗതാഗത സംവിധാനം പൂർണമായും ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായി 1,000 പുതിയ എസി ഇലക്ട്രിക് ബസുകൾ പുറത്തിറക്കാൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചു. നഗരത്തിലെ വായുമലിനീകരണം കുറയ്ക്കുന്നതിനും യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനുമാണ് പുതിയ ഇ-ബസുകൾ അവതരിപ്പിക്കുന്നത്. ബസുകൾ ചാർജ് ചെയ്യുന്നതിനും ഡിപ്പോകളിൽ ആവശ്യമായ സാങ്കേതിക അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി 500 കോടി രൂപ മുഖ്യമന്ത്രി അനുവദിച്ചിട്ടുണ്ട്.

സ്വകാര്യ ഓപ്പറേറ്റർമാർ ബസുകൾ നൽകുകയും ഡ്രൈവർ, മെയിന്റനൻസ്, ഓപ്പറേഷൻസ് എന്നിവ നിർവഹിക്കുകയും ചെയ്യുന്ന ജി.സി.സി (Gross Cost Contract) മാതൃകയിലാണ് ബസുകൾ നിരത്തിലിറക്കുക. സംസ്ഥാന ഗതാഗത വകുപ്പിന്റെ പണച്ചെലവും പ്രവർത്തന ഭാരവും കുറയ്ക്കാൻ ഈ രീതി സഹായിക്കും. അതേസമയം, ബസുകളിൽ കണ്ടക്ടർമാരെ നിയോഗിക്കുന്നത് എം.ടി.സി തന്നെയായിരിക്കും. ഒരു ബസിന് ഒരു കോടി രൂപയിലധികം വില വരുന്ന പദ്ധതി നഗര ഗതാഗതത്തിൽ വലിയ മാറ്റമുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്
Tamil Nadu government approves the procurement of 1,000 AC electric buses for Chennai under the Gross Cost Contract model to enhance public transport.

