അമേരിക്കൻ ഫാഷൻ ബ്രാൻഡ് ഗ്യാപ്പുമായി (Gap Inc)  റിലയൻസ് സഹകരിക്കുന്നു.  ദീർഘകാല പങ്കാളിത്തത്തോടെ അമേരിക്കൻ ഫാഷൻ ബ്രാൻഡിന്റെ ഉൽപ്പന്നങ്ങൾ റിലയൻസ് ഇന്ത്യൻ ഔട്ട്‌ലെറ്റുകളിൽ വിതരണം ചെയ്യും. ദീർകാല ഫ്രാഞ്ചൈസി ക്രമീകരണം റിലയൻസ് റീട്ടെയിലിനെ എല്ലാ ചാനലുകളിലും ഇന്ത്യയിലെ ഔദ്യോഗിക ഗ്യാപ്പ് റീട്ടെയിലർ ആക്കി മാറ്റും. എക്‌സ്‌ക്ലൂസീവ് ബ്രാൻഡ് ഷോപ്പുകൾ, മൾട്ടി-ബ്രാൻഡ് സ്റ്റോർ എക്‌സ്‌പ്രഷനുകൾ, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ എന്നിവയുടെ സംയോജനത്തിലൂടെ, റിലയൻസ് റീട്ടെയിൽ ഇന്ത്യൻ ഉപഭോക്താക്കളെ ഗ്യാപ്പിന്റെ ഏറ്റവും പുതിയ ഫാഷൻ ഓഫറുകളിലേക്ക് പരിചയപ്പെടുത്തുമെന്ന് കമ്പനി അതിന്റെ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.

വൈവിധ്യപൂർണമായ കാഷ്വൽസ്
ഒരു മികച്ച കാഷ്വൽ ലൈഫ്‌സ്‌റ്റൈൽ ബ്രാൻഡ് എന്ന നിലയിൽ ഗ്യാപ്പിന്റെ സ്ഥാനം ഉപയോഗപ്പെടുത്താൻ സഹകരണം ലക്ഷ്യമിടുന്നു. ശക്തമായ ഓമ്‌നിചാനൽ റീട്ടെയിൽ നെറ്റ്‌വർക്കുകളിലൂടെയും പ്രാദേശിക ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിലും സോഴ്‌സിംഗ് കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിലും റിലയൻസ് റീട്ടെയിലിന്റെ കഴിവുകളും ഈ പങ്കാളിത്തം പ്രയോജനപ്പെടുത്തും,റിലയൻസ് റീട്ടെയിൽ ലിമിറ്റഡിലെ ഫാഷൻ & ലൈഫ്‌സ്റ്റൈൽ സിഇഒ അഖിലേഷ് പ്രസാദ് പറഞ്ഞു.റിലയൻസ് റീട്ടെയിൽ പോലെയുള്ള കമ്പനികളുമായുളള പങ്കാളിത്തം, ഇന്ത്യ പോലുളള വിപണികളിൽ  ബിസിനസ് പോർട്ട്‌ഫോളിയോ വൈവിധ്യവത്കരിക്കുന്നത് തുടരാനും കൂടുതൽ  ഉപഭോക്താക്കളിലേക്ക്  ബ്രാൻഡ് എത്തിക്കാനും ഗുണകരമാകുമെന്ന് Gap ഇന്റർനേഷൻ മാനേജിംഗ് ഡയറക്ടർ, അഡ്രിയെൻ ജെർനാൻഡ് പറഞ്ഞു.1969-ൽ സാൻഫ്രാൻസിസ്കോയിൽ സ്ഥാപിതമായ, Gap അതിന്റെ ക്ലാസിക് ഫാഷൻ ലേബൽ  ബ്രാൻഡുകളിലൂടെ പ്രശസ്തമാണ്. 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version